ഫ്രാൻസിസ് മാർപാപ്പയെ വധിക്കാൻ ശ്രമം
ജക്കാർത്ത: ഇന്തൊനീഷ്യയിൽ സന്ദർശനം നടത്തുന്നതിനിടെ ഫ്രാൻസിസ് മാർപാപ്പയെ വധിക്കാൻ ശ്രമം. പാപ്പയെ വധിക്കാൻ പദ്ധതിയിട്ട സംഭവത്തിൽ 7 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ പൊലീസ് അറസ്‌റ്റ് ചെയ്തു. മൂന്ന് ദിവസത്തെ ഇന്തൊനീഷ്യ സന്ദർശനം പൂർത്തിയാക്കി പാപ്പ ഇന്നലെ പാപ്പുവ ന്യൂഗിനിയിലെത്തിയിരുന്നു. മാർപാപ്പയെ വധിക്കുവാൻ പദ്ധതി തയ്യാറാക്കുന്നു എന്ന രഹസ്യവിവരത്തെ തുടർന്ന് ജക്കാർത്തയ്ക്കു സമീപമുള്ള ബൊഗോർ, ബെക്കാസി എന്നിവിടങ്ങളിൽ നിന്നാണ് ഏഴ് പേരെ അറസ്റ്റ‌് ചെയ്തത്.
പിടിയിലായവരിൽ ഒരാൾ വിരാൻ്റോയിൽ മുൻപ് നടന്ന ഭീകരാക്രമണത്തിലെ പ്രതിയാണ്. മാർപാപ്പയുടെ ഇസ്തിഖാൽ മസ്‌ജിദ് സന്ദർശനത്തിൽ രോഷംകൊണ്ടാണ് ആക്രമണത്തിനു പദ്ധതിയിട്ടത്.