തന്തൈ പെരിയാർ സ്മാരകം നാടിന് സമർപ്പിച്ച് കേരള – തമിഴ് നാട് മുഖ്യന്മാർ.
വൈക്കം വലിയ കവലയിൽ 84 സെൻ്റിലാണ് തന്തൈ പെരിയാർ സ്മാരകം സ്ഥിതി ചെയ്യുന്നത്. പെരിയാറിന്‍റെ പ്രതിമ, മ്യൂസിയം, ലൈബ്രറി എന്നിവയാണ് ഇവിടെയുള്ളത്
വൈക്കം : വൈക്കത്ത് തന്തൈ പെരിയാർ സ്മാരകത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും. നവീകരിച്ച സ്മാരകത്തിൻ്റെ ഉദ്ഘാടനത്തിന് പിന്നാലെ ഇരു നേതാക്കന്മാരും പെരിയാർ മ്യൂസിയത്തിൽ സന്ദർശനം നടത്തി.
വൈക്കം വലിയ കവലയിൽ 84 സെൻ്റിലാണ് തന്തൈ പെരിയാർ സ്മാരകം സ്ഥിതി ചെയ്യുന്നത്. പെരിയാറിന്‍റെ പ്രതിമ, മ്യൂസിയം, ലൈബ്രറി എന്നിവയാണ് ഇവിടെയുള്ളത്. പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനം നടന്നു.
രാവിലെ ഇരു മുഖ്യമന്ത്രിമാരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ മുല്ലപ്പെരിയാർ വിഷയം ഉൾപ്പെടെ ചർച്ച ചെയ്യുമെന്ന് കരുതിയെങ്കിലും ഇതുണ്ടായില്ല. കൂടിക്കാഴ്ചയിൽ മന്ത്രി വി.എൻ വാസവനും തമിഴ്നാട് മന്ത്രി ദുരൈ മുരുകനും പങ്കെടുത്തു.