തൃപ്പൂണിത്തുറ സ്ഫോടനം : പടക്കങ്ങൾ സൂക്ഷിച്ചത് പൊലീസിന്റെ നിർദ്ദേശം ലംഘിച്ച്.
കൊച്ചി: തൃപ്പൂണിത്തുറയിൽ സ്ഫോടനമുണ്ടായ പടക്കപ്പുരയിൽ പടക്കങ്ങൾ സൂക്ഷിച്ചത് പൊലീസിന്റെ നിർദ്ദേശം ലംഘിച്ച്. വെടിക്കെട്ട് നടത്തരുതെന്ന പൊലീസിന്റെ നിർദ്ദേശം ലംഘിച്ച് രഹസ്യമായാണ് പടക്കപ്പുരയിൽ പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. വലിയ അളവിൽ പടക്കങ്ങൾ ഇവിടെയുണ്ടായിരുന്നു. എൻഎസ്എസിന്റെ കരയോഗം ഷെഡ്ഡിലാണ് പടക്കം സൂക്ഷിച്ചിരുന്നത്.
ജനസാന്ദ്രതയുള്ള പ്രദേശമാണ് ഇതെന്നതിനാൽ അപകടത്തിന്റെ വ്യാപ്തി വർദ്ധിച്ചേക്കാമെന്നാണ് ആശങ്ക. ഉത്സവത്തോടനുബന്ധിച്ച് വർഷങ്ങളായി ഈ പ്രദേശത്ത് വെടിക്കെട്ട് നടക്കുന്നതാണ്. 25 വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നിട്ടുണ്ട്. ഇതിൽ നാല് വീടുകളുടെ മേൽക്കൂര തകർന്നു. മൂന്ന്, നാല് കിലോമീറ്റർ ദൂരം ഭൂകമ്പസമാനമായ പ്രകമ്പനമുണ്ടായതായാണ് സൂചന