എന്റെ ബാഗ് മുഴുവൻ കാശാണ്.നിങ്ങൾ വന്ന് എടുത്തോളൂ
കൊല്ലം: തൃശൂരിലെ ധനകാര്യ സ്ഥാപനത്തിൽനിന്ന് 20 കോടിതട്ടിയെടുത്ത ധന്യ മോഹൻ പൊലീസ് സ്റ്റേഷനിൽനിന്ന് ജീപ്പിലേക്ക് കയറിയത് പരിഹാസവും ദേഷ്യവും കലർന്ന ചോദ്യവുമായി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ധന്യ കീഴടങ്ങിയത്. കുറ്റം ചെയ്തിട്ടുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് എന്റെ ബാഗ് മുഴുവൻ കാശാണെന്നും നിങ്ങൾ വന്ന് എടുത്തോളൂ എന്നുമായിരുന്നു മറുപടി. അഞ്ച് സെന്റ് സ്ഥലം ചന്ദ്രനിൽ വാങ്ങിച്ചിട്ടുണ്ടെന്നും ധന്യ പറഞ്ഞു.
വ്യാജവായ്പകൾ സ്വന്തം നിലയ്ക്കു പാസാക്കി പല അക്കൗണ്ടുകളിലേക്ക് മാറ്റിയായിരുന്നു ധന്യയുടെ തട്ടിപ്പ്. കൊല്ലം നെല്ലിമുക്ക് സ്വദേശിയായ ധന്യ വലപ്പാട്ടെ ഓഫിസിലെ അസിസ്റ്റന്‍റ് ജനറല്‍ മാനേജറായിരുന്നു. ഡിജിറ്റല്‍ പഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയത്. 18 വർഷമായി സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. 5 വർഷമായി തട്ടിപ്പ് നടത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.