ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്താൽ കണ്ടക്ടർക്ക് നഷ്ടം അയ്യായിരം
തിരുവനന്തപുരം : KSRTC ബസ്സിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്ന യാത്രക്കാർ ശ്രദ്ധിക്കുക. ടിക്കറ്റ് എടുക്കാത്തതിന് പിഴ അടക്കേണ്ടത് നിങ്ങൾ മാത്രമല്ല പാവം കണ്ടക്ടറുടെ കയ്യിൽ നിന്നും പോകും രൂപ 5000. അടുത്തിടെയാണ് ഇത് സംബന്ധിച്ച് ഗവൺമെന്റ് വിജ്ഞാപനം പുറത്തിറങ്ങിയത്.പലരും തുക അടച്ചു കഴിഞ്ഞു. ഇതോടെ കണ്ടക്ടർമാർ യാത്രക്കാരോട് യാചിക്കുകയാണ് ദയവുചെയ്ത് ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യരുത് പ്ലീസ്. ശമ്പളം പോലും മര്യാദയ്ക്ക് കിട്ടാത്ത kSRTC ജീവനക്കാർക്ക് ഇരട്ടടിയായി മാറിയിരിക്കുകയാണ് ഈ തീരുമാനമെന്നു കണ്ടക്ടർമാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. വിവാദ തീരുമാനം പിൻവലിക്കണമെന്ന് കണ്ടക്ടർമാർ ആവശ്യപ്പെട്ടു