ചാലക്കുടിയിൽ പോരാട്ടം കനക്കും
ചാലക്കുടി :+ വരാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ പോരാട്ടം ശക്തമാകുമെന്നുറപ്പായി.കോൺഗ്രസിന്റെ മുതീർന്ന നേതാവും സിറ്റിംഗ് എംപിയുമായ ബെന്നി ബെഹ്‌നാനും മുൻ മന്ത്രിയും സിപിഎം നേതാവുമായ പ്രൊഫ : സി രവീന്ദ്രനാഥും തമ്മിലാണ് മത്സരം.കഴിഞ്ഞ 5 വർഷക്കാലം ശരാശരി പ്രകടനവുമായി ബെന്നി ബെഹ്‌നാൻ വീണ്ടും ജനവിധി തേടുമ്പോൾ,വ്യക്തിപരമായി ജനകീയമുഖമുള്ള പ്രൊഫ : സി രവീന്ദ്രനാഥ് മണ്ഡലത്തിൽ ശക്തമായ പോരാട്ടം നടത്തുമെന്നുറപ്പാണ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴും, നിലപാടുകളിലൂടെ ജന മനസ്സുകളിൽ ഇടം നേടിയ നേതാവായിരുന്നു പ്രൊഫ: സി രവീന്ദ്രനാഥ്. മണ്ഡല പുനര്‍നിർണയ സമയത്തുണ്ടായ കയ്പമംഗംലം കൂടി ചേർത്ത് 2008ൽ ചാലക്കുടിയായി മുകുന്ദപുരം രൂപം മാറി.ചാലക്കുടി, കൊടുങ്ങല്ലൂർ, പെരുമ്പാവൂർ, അങ്കമാലി എന്നിവയും പഴയ മുകുന്ദപുരത്തിന്റെ ഭാഗമായിരുന്നു. പെരുമ്പാവൂർ, അങ്കമാലി, ആലുവ, കുന്നത്തുനാട് എന്നീ എറണാകുളം ജില്ലയിലെ മണ്ഡലങ്ങളും ചേരുന്നതാണ് നിലവിലെ ചാലക്കുടി മണ്ഡലം.

