സിനിമാ മേഖലയിലേക്ക് തച്ചങ്കരിയും
തിരുവനന്തപുരം: സിനിമാ വ്യവസായത്തിലേക്ക് പുതിയൊരംഗം കൂടി കടന്നു വരുന്നു.സിനിമ രംഗത്ത് ചുവടുറപ്പിക്കാൻ ഡിജിപി ടോമിൻ തച്ചങ്കരി. ഈ മാസം അവസാനം സർവീസിൽ നിന്ന് വിരമിക്കുന്നതിന് പിന്നാലെയാണ് സിനിമാ മേഖലയിലേക്കുള്ള തച്ചങ്കരിയുടെ പ്രവേശം. ഭാര്യ അനിതയുടെ പേരിൽ ഉണ്ടായിരുന്ന റിയാൻ സ്റ്റുഡിയോ വീണ്ടും സജീവമാക്കാനും തച്ചങ്കരി ആലോചിക്കുന്നു.
സംസ്ഥാന പോലീസ് മേധാവിസ്ഥാനത്തേക്ക് എത്താൻ ഏറെ സാധ്യത കൽപ്പിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു തച്ചങ്കരി. എന്നാൽ ഐപിഎസുകാർക്കിടയിലെ തന്നെ കുതികാൽവെട്ട് തച്ചങ്കരിയുടെ അവസരം നഷ്ടപ്പെടുത്തിയെന്ന് വേണം കരുതാൻ. ഉയർന്നുവന്ന കേസുകൾക്ക് പിറകിൽ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പങ്കുണ്ടെന്ന സൂചനകളും പുറത്തുവന്നു. ഈ മാസം അവസാനത്തോടെ സർവീസിൽ നിന്ന് വിരമിക്കുന്ന തച്ചങ്കരി സിനിമ രംഗത്തേക്ക് കടക്കുകയാണ്. തിരക്കഥാ രചന ഏറെക്കുറെ പൂർത്തിയായി കഴിഞ്ഞു. സംവിധായകനെയും താരങ്ങളെയും ഉടൻ തീരുമാനിക്കും.