BreakingKeralaOthers

ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാൻ കഴിയില്ല.ഹൈക്കോടതി

കൊച്ചി: അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഇത്തരം വാഹനങ്ങൾ പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുകയാണെങ്കിൽ പിഴ ചുമത്താം. ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി സർവീസ് നടത്തുന്നത് കെഎസ്ആര്‍ടിസി ഉൾപ്പടെയുള്ള സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണ്.
നിയമം ലംഘിക്കുന്ന വാഹനങ്ങൾക്ക് എതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് സ്വതന്ത്രമായ നടപടി സ്വീകരിക്കാം. ഹർജിക്കാർ പിഴ തുകയുടെ അൻപത് ശതമാനം ഉടൻ അടയ്ക്കണമെന്നും സിംഗിൾ ബെഞ്ച്. പെർമിറ്റ് ചട്ടം ലംഘിച്ചതിന് പിഴ ചുമത്തിയതിനെതിരായ കൊല്ലം സ്വദേശികളുടെ ഹർജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാർ സിംഗ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിൻ്റെ നടപടി. റോബിൻ ബസ് ഉൾപ്പടെയുള്ള ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ ചട്ടം ലംഘിച്ചാൽ നടപടി സ്വീകരിക്കാൻ സർക്കാരിന് കരുത്ത് പകരുന്നതാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *