ടിപി വധക്കേസ്.ഇന്ന് സുപ്രീംകോടതിയിൽ
ന്യൂഡൽഹി : ടിപി വധകേസിൽ ഹൈക്കോടതി വിധിച്ച ശിക്ഷക്കെതിരെ കെ സി രാമചന്ദ്രൻ, മനോജ് എന്നിവർ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസിൽ പി.കെ കുഞ്ഞന്തന് ഹൈക്കോടതി വിധിച്ച പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ശാന്ത നൽകിയ ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്. ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നേരത്തെ കേസിൽ മറ്റു പ്രതികൾ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാർ, കെ.കെ രമയടക്കം എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചിരുന്നു.2012 ജൂലൈ 10 നാണു ടി പി ക്രൂരമായി കൊല ചെയ്യപ്പെടുന്നത്.