KeralaOthers

ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതൽ

കാസറഗോഡ് :ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം വെള്ളിയാഴ്ച അര്‍ദ്ധരാത്രി ആരംഭിക്കും. 52 ദിവസത്തെട്രോളിങ് നിരോധനം സമാധാനപരമായും സംഘര്‍ഷരഹിതവുമാക്കി തീര്‍ക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് യോഗം ജില്ലാ കളക്ടർ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ട്രോളിംഗ് നിരോധനം സുഗമമാക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തിന്റെ ആവശ്യകത ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ജില്ലയിലെ മുഴുവന്‍ മത്സ്യബന്ധന ബോട്ടുകളും ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യബന്ധനത്തില്‍ നിന്നും മാറി നിന്നുകൊണ്ട് നിയമം പാലിക്കണമെന്ന് യോഗം തീരുമാനിച്ചു. ഇതരസംസ്ഥാന ബോട്ടുകള്‍ ജില്ലയുടെ തീരം വിട്ടു പോകണം. ബോട്ടുകള്‍ക്ക് ഇന്ധനം നല്‍കുന്ന ബങ്കുകള്‍ കഴിയുന്നതുവരെ അടച്ചിടുന്നതിന് തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *