ട്രംപ് വീണ്ടും
വാഷിംഗ് ടൻ: റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കയുടെ പ്രസിഡൻ്റ് സ്ഥാനത്തേക്ക്l. പെൻസിൽവാനിയ, ജോർജിയ, നോർത്ത് കരോലിന എന്നിവയ്ക്കുശേഷം നാലാമത്തെ പോരാട്ട ഭൂമിയായ വിസ്കോൺസിനിൽ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഭൂരിപക്ഷം നേടിയതോടെ വിജയം ഉറപ്പിക്കുകയായിരുന്നു
ഇതോടെ ട്രംപ് അമേരിക്കയുടെ 47ആമത് പ്രസിഡൻ്റായാണ് തിരിച്ചെത്തുന്നത്.
നിർണായകമായ പോരാട്ടം നടന്ന സംസ്ഥാനങ്ങളിൽ വിജയങ്ങൾ നേടിയ ശേഷം വൈറ്റ് ഹൗസിൽ രണ്ടാം തവണയും അധികാരത്തിലെത്തുമ്പോൾ മുൻ പ്രസിഡൻ്റ്കൂടിയായ ഡൊണാൾഡ് ട്രംപ് ഈ തിരഞ്ഞെടുപ്പിൽ സന്തോഷം അറിയിച്ചു . ഫ്ലോറിഡയിൽ ആഹ്ലാദഭരിതരായ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് അതിരാവിലെ ട്രംപ് രാജ്യവ്യാപകമായി തനിക്ക് ലഭിച്ച പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തി.