വിമർശനങ്ങളെ തള്ളി ഉമ്മൻചാണ്ടിയുടെ കുടുംബം
കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിലെ പ്രാർത്ഥനയും നിവേദനം സമർപ്പിക്കലും സംബന്ധിച്ച വിമർശനങ്ങളെ തള്ളി അദ്ദേഹത്തിന്റെ കുടുംബം. ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാനില്ലെന്ന് മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയെ ആരാധിക്കുന്നത് ആളുകളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. വിശ്വാസങ്ങളെ ചോദ്യം ചെയ്യാനില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.