സർവ്വകലാശാലകൾ അടച്ചു പൂട്ടാനൊരുങ്ങി കേരളം
തിരുവനന്തപുരം : കേരളത്തിൽ കോളേജ് അഡ്മിഷൻ അവസാനിക്കുമ്പോൾ മിക്കവാറും കോളേജുകളിലും സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. നേരത്തെ എഞ്ചിനീയറിംഗ് കോളേജുകൾ അടച്ചുപൂട്ടി തുടങ്ങിയിരുന്നു. ഇപ്പോൾ ആർട്സ്, സയൻസ് കോളേജുകളിൽ ചേരാൻ ആളില്ലാത്ത അവസ്ഥ .സയൻസ് ഗ്രൂപ്പിൽ ചേരാൻ പ്ലസ് ടു ക്ലാസ്സുകളിൽ ഉള്ള താല്പര്യം ഡിഗ്രി തലത്തിൽ ഇല്ല. ഇനി അങ്ങനെ പഠിക്കാൻ താല്പര്യം ഉള്ളവർ കേരളം വിട്ട് പോകുന്നു. സമാനതകൾ ഇല്ലാത്ത വിദ്യാർത്ഥി ക്ഷാമം ക്രമേണ കോളേജുകളുടെ നിലനില്പ് തന്നെ അപകടത്തിൽ ആക്കും. ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിൽ ചില യൂണിവേഴ്സിറ്റികൾ തന്നെ അഞ്ചു വർഷത്തിനുള്ളിൽ പൂട്ടി പോകാൻ ഇടയുണ്ടെന്നാണ് സൂചന . ഇതിനൊക്കെ പ്രധാന കാരണം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണം തന്നെയാണ്.