മോഡലിംഗ് രംഗത്തെ ശ്രദ്ധേയ താരം ശ്രീവിദ്യ. സി
എറണാകുളം : മോഡലിംഗ് രംഗം സമാനതകളില്ലാത്ത മാറ്റങ്ങളിലൂടെ കടന്നു പോകുകയാണ്.മോഡലിംങ്ങ് താല്പര്യവും അഭിരുചിയുമുള്ള പുതുമുഖങ്ങൾക്ക് ഈ രംഗത്ത് സാധ്യതകൾ വർധിച്ചു.കഴിവുള്ള ഒത്തിരി പ്പേർ ഈ രംഗത്തേക്ക് പുതുതായി കടന്നുവരുന്നുണ്ട്.
അത്തരത്തിൽ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയയായ ഒരാളാണ് മാവേലിക്കര സ്വദേശിയായ ശ്രീവിദ്യ. സി..
മോഡലിംഗ് രംഗത്തെ തന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കുകയാണ് ശ്രീവിദ്യ
മോഡലിംഗ് രംഗത്ത് പുതുമുഖങ്ങൾക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികൾ
വെല്ലുവിളികൾ തീർച്ചയായും ഉണ്ട്.
ചൂഷണമാണ് പ്രധാനപ്രശ്നം. ഈ മേഖലയെ തകർക്കുന്ന രീതിയിൽ ആണ് ചിലരുടെ പെരുമാറ്റം.. മതിയായ പേയ്‌മെന്റ് തരാതെയും,കോമ്പറ്റിഷൻ ആയതു കൊണ്ടു റേറ്റ് കുറച്ചു മോഡൽ ആകുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
ഈ രംഗത്തേക്കുള്ള കടന്നുവരവ്
കൊറോണ സമയം വീട്ടിൽ തന്നെ ആയിരുന്നു. അങ്ങനെ ചെറുപ്രായം മുതൽ മനസിലുള്ള അഭിനയ മോഹം പതുക്കെ തലപൊക്കി..ചെറിയ വീഡിയോ ആക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടു…. അങ്ങനെ അങ്ങനെ ഓരോ ദിനവും കഴിഞപ്പോൾനല്ല അഭിപ്രായങ്ങൾ വരാൻ തുടങ്ങി.
മോഡലിംഗ് രംഗത്തേക്കുറിച്ചുള്ള അഭിപ്രായം
സ്വന്തമായി ഒരു ഐഡൻഡിറ്റി യും ഒരു വരുമാനവും ആണ് മോഡലിംഗ്.
സിനിമയിലുള്ള അവസരങ്ങൾ
നിലവിൽ പ്രിത്വിരാജ് ന്റെ ഒരു ചിത്രത്തിൽ അഭിനയിക്കുന്നു … കൂടാതെ ഒരു മലയാളം,തമിഴ് മൂവി യും ഉടൻ ചിത്രീകരണം ആരംഭിക്കും ഒപ്പം ചില സീരിയൽ, സിനിമകൾ അങ്ങനെ ചർച്ചകൾ പുരോഗമിക്കുന്നു.
മോഡലിംഗ് രംഗത്തെ ഗ്ലാമറസ് ഫോട്ടോഷൂട്ടിനെപ്പറ്റി
മോഡലിംഗ് എന്നത് ഒരു പാഷൻ ആയി കാണുന്നവർ ക്കും അത് ജോലി ആയി കാണുന്നവർക്കും എത്ര ഗ്ലാമറസ് ആയാലും അത് ആ ജോലിയുടെ ഭാഗം ആണ്. അത് കൊണ്ട് തന്നെ ഗ്ലാമറസ് എന്നത് ഒരു അശ്ലീലം ആയി കാണേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം