LOCALOthers

ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ദേവീഭാഗവത നവാഹയഞ്ജം,

ഉത്രാളിക്കാവ്: ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ആഗസ്റ്റ് 6 മുതൽ ആരംഭിക്കുന്ന ശ്രീമദ് ദേവീഭാഗവത നവാഹയഞ്ജം, ഇല്ലം നിറ, ആനയൂട്ട് എന്നിവയുടെ നോട്ടീസ് പ്രകാശനം നടന്നു. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ടാക്സ് പ്രാക്ടീഷണറുമായ വി.അനിരുദ്ധൻ, മാധ്യമ പ്രവർത്തകനായ ശശി കുമാർ കൊടക്കാടത്ത് എന്നിവർ ചേർന്നാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.വടക്കാഞ്ചേരി ബാർ അസോസിയേഷൻ മുൻ പ്രസിഡണ്ടും പ്രമുഖ അഭിഭാഷകനുമായ അഡ്വ.ഇ കെ. മഹേഷ് ആദ്യ കോപ്പി ഏറ്റുവാങ്ങി.ഉത്രാളി പൂരം വടക്കാഞ്ചേരി ദേശം പ്രസിഡണ്ട് സി.എ.ശങ്കരൻ കുട്ടി, എങ്കക്കാട് ദേശം പ്രസിഡണ്ട് ടി.പി.ഗിരീശൻ, പൂരം ചീഫ് കോ ഓർഡിനേറ്റർ വി.സുരേഷ് കുമാർ, ഉപദേശക സമിതി പ്രസിഡണ്ട് വി.ശ്രീധരൻ, സെക്രട്ടറി സി.ജയേഷ് കുമാർ, ആദ്ധ്യാത്മിക ആചാര്യൻ വിജയൻ മേനോൻ എന്നിവർ സംസാരിച്ചു. ആദ്യ സംഭാവന വി.അനിരുദ്ധ നിൽ നിന്നും ഖജാൻജി കെ.ആർ.രമേഷ് ഏറ്റുവാങ്ങി. ഉപദേശക സമിതി അംഗങ്ങളായ ശശി ഇരുമ്പശ്ശേരി, വി.ആർ.ദിനേഷ് കുമാർ, വി.വേലായുധൻ, പി.രാജൻ, പി.സുനിൽകുമാർ, ഇ.ആർ.കമലാകരൻ, കൃഷ്ണദാസ് പൂക്കുന്നത്ത്, ശങ്കരൻ, മേൽശാന്തി ഗോപാലകൃഷ്ണയ്യർ, ഇ.രാജേഷ്, ബിന്ദു ഗണേശൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ആഗസ്റ്റ് 6 മുതൽ 15 വരെ നടക്കുന്ന ദേവീ ഭാഗവത നവാഹയഞ്ജത്തിൻ്റെ മുഖ്യ ആചാര്യൻ വിജു ഗോപാലകൃഷ്ണനാണ്.

Leave a Reply

Your email address will not be published. Required fields are marked *