വടക്കാഞ്ചേരി ഗവ. ഗേൾസ് ഹൈസ്കൂളിൽ വിജയോത്സവം
വടക്കാഞ്ചേരി: ഗവ. ഗേൾസ് ഹൈസ്കൂളിൽ എസ്. എസ്. എൽ. സി. പരീക്ഷയിൽ മികച്ച വിജയം നേടിയവർക്ക് അനുമോദനവും, പാങ്ങോട് കിട്ടുണ്ണി കൈമൾ സ്മാരക എൻഡോവമെന്റ് വിതരണവും, എസ്. എസ്. കെ. ഫണ്ട് വിനോയിഗിച്ച് നിർമ്മിച്ച ഹാളിന്റെയും ചുറ്റുമതിലിന്റെയും ഉദ്ഘാടനവും സേവ്യർ ചിറ്റിലപ്പിള്ളി എം. എൽ. എ. നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ പി. എൻ. സുരേന്ദ്രൻ അധ്യക്ഷനായിരുന്നു.
നഗരസഭ കൗൺസിലർ എ ഡി. അജി, ബി. പി. സി. ജയപ്രഭ സി. സി. പ്രധാനധ്യാപിക കെ. കെ. സുമ, പി. ടി. എ. പ്രസിഡന്റ് വി. എ. സുരേഷ് , എം. പി. ടി. എ. പ്രസിഡന്റ് ധന്യ മനോജ്, സീനിയർ അസിസ്റ്റന്റ് ജയശ്രീ കെ. എസ്., സ്റ്റാഫ് സെക്രട്ടറി ദീപ എ. എം., സ്കൂൾ ലീഡർ ആശ ഇ. വി. എന്നിവർ പ്രസംഗിച്ചു.