BreakingKeralaLOCAL

സൗജന്യം നൽകിയ മുറി ഒഴിപ്പിക്കാൻ ഹൈകോടതി നിർദേശിച്ചിട്ടും നടപടിയെടുക്കാതെ വടക്കാഞ്ചേരി നഗരസഭ

ടെണ്ടർ നടപടികൾ പൂർത്തിയാക്കാതെയും വാടക സ്വീകരിക്കാതെയും ഒരു വിഭാഗം പത്രപ്രവർത്തകർക്കു നഗരസഭ നൽകിയ മുറി ഒഴിപ്പിക്കാൻ
ഹൈകോടതി ഉത്തരവിട്ട് ഒന്നര വർഷം കഴിഞ്ഞിട്ടും നഗരസഭ നടപടിയെടുക്കുന്നില്ലെന്ന് പരാതി .

വടക്കാഞ്ചേരി : നഗരസഭയുടെ കെ.കരുണാകരൻ സ്മാരക ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ
ടെണ്ടർ നടപടികൾ പൂർത്തിയാക്കാതെയും വാടക സ്വീകരിക്കാതെയും ഒരു വിഭാഗം പത്രപ്രവർത്തകർക്കു നഗരസഭ നൽകിയ മുറി ഒഴിപ്പിക്കാൻ
ഹൈകോടതി ഉത്തരവിട്ട് ഒന്നര വർഷം കഴിഞ്ഞിട്ടും നഗരസഭ നടപടിയെടുക്കുന്നില്ലെന്ന് പരാതി .

പ്രസ് ഫോറം പ്രവർത്തകർ നൽകിയ ഹർജിയെ തുടർന്നു ഹൈകോടതി ജഡ്ജ് ജസ്റ്റിസ് നാഗരേഷ് ആണ് മുറി ഒഴിപ്പിക്കാൻ വിധി പുറ
പ്പെടുവിച്ചത് .

2015 ൽ യു ഡി എഫ് പഞ്ചായത്ത് ഭരണ സമിതിയാണ് മുറി അനുവദിച്ചത്. പിന്നീട് നഗരസഭയായി മാറി എൽ ഡി എഫ് ഭരണ സമിതി അധികാരത്തിൽ വന്നപ്പോഴും
പഞ്ചായത്ത് ഭരണ സമിതി സൗജന്യം നല്കിയിരുന്ന മുറി ഒഴിപ്പിച്ചു ടെണ്ടർ നടപടികൾ സ്വീകരിക്കാനും നിക്ഷേപവും വാടകയും വാങ്ങുന്നതിനും തയ്യാറായിരുന്നില്ല .

ഇതെ തുടർന്നു പ്രസ്സ് ഫോറം നഗരസഭ സെക്രട്ടറി മുമ്പാകെ പരാധി ബോധിപ്പിച്ചിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തു നിന്നു നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് പ്രസ് ഫോറം പ്രവർത്തകർ ഹൈക്കോടതി മുമ്പാകെ ഹർജി ബോധിപ്പിക്കുകയായിരുന്നു .

പ്രസ് ഫോറം നൽകിയ പരാതി പരിഗണിച്ച് ഇരു വിഭാത്തെ യും വിളിച്ചു ചേർത്ത് പരാതിക്കാർക്കു സ്വീകാര്യമായ രീതിയിൽ നടപടിയെടുക്കണമെന്ന് ഹൈക്കോടതി വിധിയിൽ നഗരസഭ സെക്രട്ടറിയോട് നിർദേശിച്ചു.
ഹർജി ഭാഗത്തിനു വേണ്ടി അഡ്വ.ലക്ഷ്മി ശേഖർ ഹാജരായി . ഒരു കോടിയിലധികം രൂപ വായ്പ്പ എടുത്താണ് ബസ്സ് സ്റ്റാന്റ് കെട്ടിടം നിർമ്മിച്ചിരുന്നത് . മുറി സൗജന്യമായി നൽകിയതിനാൽ ലക്ഷ കണക്കിനു രൂപയാണ് നഗരസഭയ്ക്ക് വാടകയിനത്തിൽ നഷ്ടമായിരിക്കുന്നത് .

ഇത് ഉദ്ദ്യോഗസ്ഥരിൽ നിന്നും ഭരണ സമിതി അംഗങ്ങളിൽ നിന്നും ഈടാക്കണമെന്നും ആവശ്യം ഉയർന്നു . 2022ഒക്ടോബറിലാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത് .

Leave a Reply

Your email address will not be published. Required fields are marked *