EducationKeralaLOCALOthers

വളപട്ടണം നീ എത്ര ഭാഗ്യവാൻ

മുംതാസ് ആസാദ് ✍️

ഇന്നലെ പതിനൊന്നു മണിക്ക് ശേഷം വളപട്ടണം പാലം കടന്നു പോകുമ്പോൾ പണ്ട് ചുങ്കം പിരിക്കുന്ന പാലത്തെ ഓർമ്മയിൽ അതിരസമായ്. കളിയാടി .. ചില്ലറക്ക് തിരയുന്നതും ബാക്കി വരുന്ന പൈസക്ക് മിട്ടായി. തരുന്നതും അതിനു. നമ്മൾ തല്ലുക്കൂടുന്നതും ..

ഹോ അതൊക്കെ ഒരു കാലം …

പിന്നെ കാട്ടിലെ പള്ളി വഴി കാണാൻ ഇടയായി കുട്ടികാലത്ത് ഉമ്മാമയുമായി പോകുന്നതും , കരിമ്പ് ഹൽവ . മുളം കൊമ്പിൽ തൂങ്ങി ആടുന്ന കളിപ്പാട്ടങ്ങൾ , മൺകുടുക്ക , എന്റെ ബാല്യം എത്ര മനോഹരം … മുന്നോട്ട് പോയ് കൊണ്ടിരിക്കുമ്പോൾ എന്റെ ഉള്ളിൽ ഗതകാല സ്മരണകൾ തിരമാലകൾ കൊണ്ട് പാലാഴി തീർക്കുക ആയിരുന്നു …

വളപട്ടണം ലൈബ്രറിയുടെ മുൻപിൽ എത്തിയതും എന്റെ മനസ്സ് യഥാസ്ഥാനത്തു കുടികൊണ്ടു , ആദ്യം തന്നെ എന്നെയാകർഷിച്ചത് , പാദുകങ്ങൾ പുറത്തു അഴിച്ചു വെച്ചുള്ള പ്രവേശനമായിരുന്നു.
പുണ്ണ്യമായയിടങ്ങളിൽ പോകുമ്പോൾ , പാലിക്കേണ്ട മര്യാദകൾ ഇവിടെയും അരങ്ങേറ്റം നടത്താൻ പോകുന്ന നർത്തകിയുടെ മനസ്സ് എന്നിൽ ആവാഹിച്ചു ., ഉള്ളിൽ പ്രവേശിച്ചതും , വെൺചാമരം ചുറ്റിലും എന്നെ വീശി തഴുകുന്ന പോലെ , എത്ര ഭംഗിയിൽ അടുക്കും ചിട്ടയുമായ് പുസ്‌തകങ്ങൾ കണ്ണാടികൂട്ടിൽ തിളങ്ങുന്നു .. എന്റെ കൂട്ടുകാരി ഷബീന നജീബ് എന്ന എഴുത്തു കാരിയുടെ ക്ഷണം സ്വീകരിച്ചു കൊണ്ടാണ് പോയത് , പോയില്ലെങ്കിൽ തീരാത്ത നഷ്ടമായേനെ , അവൾ താമസിക്കുന്നത് ‘പുസ്തകങ്ങൾ താലോലികുന്ന പറുദീസയിൽ ആണല്ലോ ‘ എന്നോർക്കുമ്പോൾ അഭിമാനം തോന്നിപ്പോയി , അവിടെത്തെ രണ്ടുപേരോട് അതിയായ ബഹു മാനം ഉടലെടുത്തു , C. P അബ്ദുറഹ്മാൻ സാറിനോടും , ബിനോയ് ജീ യോടും , അവരുടെ പരിപാലനം അത്ര മനോഹരമായിരുന്നു .. കൂടാതെ ഇന്നത്തെ തലമുറയെ വായന രസത്തിലേക്ക് കൊണ്ടുവരാൻ കുട്ടികളുടെ വായനശീലം .. അവിടെ അരങ്ങേറ്റം കുറിച്ച് എന്ന് അറിയാൻ സാധിച്ചു … എന്റെ സഹോദരിയും , കൂട്ടുകാരും എഴുത്തുകാരുമായ , ഷബീന , ഫൗസിയ , ഉമ്മു സൽ‍മ , ബിനോയ് ജി അബ്ദു റഹ്മാൻ സർ , ഒരു മേശയുടെ ചുറ്റു മിരുന്നു ആ ലൈബ്രറിയുടെ ചരിത്രവും .. അതിന്റെ പരിപാലനത്തെ കുറിച്ച് കേട്ടപ്പോൾ , വംശനാശം സംഭവിച്ചു പോകുമെന്ന് കരുതിയ എന്റെ അക്ഷര പൂക്കളുടെ , പറുദീസ. പൂർവാധികം ശക്തിയോടെ പുനർജനിച്ച. പ്രതീതി .ഇനിയും പോകണം , ആ പറുദീസയിലേക്ക് , ആവോളം ആസ്വദിക്കണം , കണ്ണൂർ വളപട്ടണം ഇവിടെ വസിക്കുന്നവർ , എന്റെ കാഴ്ചയിൽ എത്ര പുണ്ണ്യം ചെയ്തവർ , കൊച്ചിയിലേക്കുള്ള മടക്ക യാത്രയിൽ എന്റെ മനം നിറയെ പുസ്തകങ്ങൾ കൊണ്ട് ഒരുക്കിയ ആ വൃന്ദാവനഗ്രന്ഥശാലയെ കുറിച്ചായിരുന്നു ..ഇനി എനിക്ക്‌ അഭിമാനത്തോടെ ഉറക്കെ പറയാം എന്റെ നാട്ടിലും .. വർണ്ണ ശബളമായ പുസ്തകപുരയുടെ ഈറ്റില്ലം സ്ഥിതി ചെയ്യുന്നു എല്ലാവർക്കും സ്വാഗതം … ഈ അക്ഷര വൃന്ദാവനത്തിന്റെ നറുമണംനുകരാൻ ..

പുസ്തകങ്ങളെ കൂട്ട് കൂട്ടി
അറിവിന്റെ ജ്വാല ജ്വലിപ്പിച്ച്
വായനാശീലം വളർത്തുവാനും
പുസ്തകങ്ങൾ പ്രയോജനപ്പെടുത്താനുമുള്ള വിധത്തിൽ ലൈബ്രറി ഇത്തര ത്തിലായിത്തീരാൻ ആഹോരാത്രം പ്രയത്നിച്ച വളപട്ടണം പഞ്ചായത്തും,
ഭരണസമിതിക്കും നല്ലവരായ നാട്ടുക്കാർക്കും ഒരായിരം അഭിനന്ദങ്ങൾ..നേരുന്നു.. , കൂടെ ഹൃദയം നിറഞ്ഞ പ്രാർത്ഥനയും ..
.എന്നും മായാതെ ….

Leave a Reply

Your email address will not be published. Required fields are marked *