BreakingIndiaKeralaOthers

വാലന്റൈൻസ് ഡേ: പ്രണയത്തിന്റെ ആഘോഷമോ, ട്രെൻഡിന്റെ വിപണിയോ?



അശ്വതി

ഫെബ്രുവരി 14. ..ചുവന്ന റോസാപ്പൂക്കൾ, ഹൃദയാകൃതിയിലുള്ള ബലൂണുകൾ, സോഷ്യൽ മീഡിയയിലെ CoupleGoals പോസ്റ്റുകൾ… ഇന്നത്തെ വാലന്റൈൻസ് ഡേ ഒരു ദിനാഘോഷം മാത്രമല്ല; അത് ട്രെൻഡുകളും വിപണിയും ചേർന്ന ഒരു സാംസ്കാരിക സംഭവമായി മാറിയിരിക്കുന്നു. ഒരു കാലത്ത് പ്രണയം കത്തുകളിലൂടെയും കവിതകളിലൂടെയും പ്രകടിപ്പിക്കപ്പെട്ടിരുന്നു. ഇന്നത് റീലുകളും സ്റ്റാറ്റസുകളും സർപ്രൈസ് വ്ലോഗുകളുമാണ്.
“Relationship status update” ചെയ്യാതെ പ്രണയം പൂര്‍ത്തിയാകുന്നില്ലെന്ന പോലെ ഒരു മാനസികാവസ്ഥ.

കോളേജ് ക്യാമ്പസുകളിലും കോർപ്പറേറ്റ് ഓഫീസുകളിലും, സ്കൂൾ വിദ്യാർത്ഥികളിലും വരെ ഈ ദിനത്തിന്റെ സ്വാധീനം വ്യാപകമാണ്. റെസ്റ്റോറന്റുകൾ സ്പെഷ്യൽ ഓഫറുകൾ പ്രഖ്യാപിക്കുന്നു. ഗിഫ്റ്റ് ഷോപ്പുകൾ “Love Week” ആഘോഷിക്കുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഡിസ്‌കൗണ്ടുകളോടെ രംഗത്തിറങ്ങുന്നു. എന്നാൽ ഈ ദിനത്തിന്റെ കഥ പ്രണയകഥകളിൽ മാത്രം തുടങ്ങുന്നില്ല ,അത് ചരിത്രത്തിലേക്കാണ് പോകുന്നത്.

പ്രാചീന റോമിൽ ഫെബ്രുവരി മധ്യത്തിൽ നടന്ന “ലൂപ്പർക്കാലിയ” എന്ന ഫെർട്ടിലിറ്റി ഉത്സവമാണ് ഈ ദിനത്തിന്റെ ആദ്യ വേരുകൾ എന്ന് ചരിത്രകാരന്മാർ പറയുന്നു. പിന്നീട് ക്രിസ്ത്യൻ കാലഘട്ടത്തിൽ, രഹസ്യമായി വിവാഹം നടത്തിക്കൊടുത്തതിനും വിശ്വാസത്തിനും വേണ്ടി ജീവത്യാഗം ചെയ്ത ഒരു പുരോഹിതന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 അനുസ്മരണ ദിനമായി മാറി. മധ്യകാലത്ത് കവിതകളും courtly love സംസ്കാരവും ഈ ദിനത്തെ പ്രണയവുമായി ബന്ധിപ്പിച്ചു. 19-ആം നൂറ്റാണ്ടോടെ പ്രിന്റഡ് കാർഡുകളും സമ്മാനങ്ങളും വ്യാപകമായതോടെ വാലന്റൈൻസ് ഡേ ഒരു സാമൂഹിക വ്യാപാര ആഘോഷമായി വളർന്നു.

ഇന്ന്, ഒരു ദിവസത്തെ ആഘോഷം മുഴുവൻ “Love Week” ആയി നീളുന്നു …Rose Day മുതൽ Chocolate Day, Teddy Day, Promise Day, Hug Day, Kiss Day വരെ.

Instagram reelsലൂടെ പ്രണയപ്രഖ്യാപനവും virtual dateകളും പുതിയ പതിപ്പുകളാണ്. പ്രണയം സ്വകാര്യ അനുഭവത്തിൽ നിന്ന് പൊതുവേദിയിലെ പ്രകടനമായി മാറുന്ന കാലമാണിത്.
ഇതിന് ഗുണങ്ങളുണ്ട്: വികാരങ്ങൾ തുറന്നു പറയാൻ അവസരം ലഭിക്കുന്നു, busy ജീവിതത്തിൽ ബന്ധങ്ങൾക്ക് സമയം മാറ്റിവയ്ക്കാൻ ഓർമ്മപ്പെടുത്തുന്നു, ബിസിനസുകൾക്ക് സാമ്പത്തിക ഉണർവും നൽകുന്നു. എന്നാൽ ദോഷങ്ങളും വ്യക്തമാണ്: സമ്മാനങ്ങളുടെ വില കൊണ്ട് പ്രണയം അളക്കുന്ന പ്രവണത,സിംഗിൾആയവർക്ക് “നിനക്ക് partner ഇല്ലേ?” എന്ന ചോദ്യം കേൾക്കേണ്ടി വരുന്നു. സോഷ്യൽ മീഡിയ സൃഷ്ടിക്കുന്ന അസാധാരണ പ്രതീക്ഷകൾ.

ഒടുവിൽ, വാലന്റൈൻസ് ഡേ ഒരു ദിവസം മാത്രമാകാം. പക്ഷേ യഥാർത്ഥ പ്രണയം ചെറിയ ശ്രദ്ധകളിലാണ് “safe ആയി എത്തിയോ?” എന്നൊരു മെസേജ്, ഒരു love emoji, ഒരുമിച്ച് കുടിക്കുന്ന ഒരു cup ചായ, ഒരു സാധാരണ ദിവസം പങ്കിടുന്ന സന്തോഷം.
സത്യമായ പ്രണയം
കലണ്ടറിൽ വരുന്ന ഒരു ദിവസമല്ല.
ജീവിതത്തിൽ നടക്കുന്ന ഒരു ബന്ധമാണ്.
നമ്മൾ ആഘോഷിക്കുന്നത് പ്രണയമാണോ…
അല്ലെങ്കിൽ പ്രണയത്തിന്റെ ട്രെൻഡോ?

Leave a Reply

Your email address will not be published. Required fields are marked *