EducationKeralaLOCAL

പോലീസ് കേഡറ്റുകൾ വാഴാനി വനമേഖലയിലേക്ക് യാത്ര

വടക്കാഞ്ചേരി:ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ വടക്കാഞ്ചേരിയിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ വാഴാനി വനമേഖലയിലേക്ക് വനയാത്ര നടത്തി.
GGHS വടക്കാഞ്ചേരിയിലെ SPC പ്രോജക്റ്റിലെ 66 കേഡറ്റുകൾ വാഴാനി മേഖലയിലേക്ക് വനയാത്ര നടത്തി. അദ്ധ്യാപകരായ മജീദ്.K. K, ചിത്ര. V. M, വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ SPC യുടെ ചാർജ് വഹിക്കുന്ന GASI നളിനി. N.R,GSCPO ഗോഡ്‌വിൻ തോമസ് എന്നിവർ കേഡറ്റുകളെ അനുഗമിച്ചു.
വാഴാനി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഹരിദാസ്.P.B. വനയാത്രയ്ക്ക് നേതൃത്വം നൽകി. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സിജീഷ്.K.V, വിനീഷ്.T.V, അനിൽകുമാർ. M എന്നിവരും ഫോറസ്റ്റ് വാച്ചർ രാധാകൃഷ്ണൻ. M.K, പീച്ചി വാഴാനി വന്യജീവി സങ്കേതത്തിലെ വാച്ചർമാരും സംഘത്തെ അനുഗമിച്ചു. കുറ്റിക്കാട് മേലില്ലം,മുള, ചക്കുറ്റി വനമേഖലയിലേക്കാണ് വനയാത്ര നടത്തിയത്.
തുടർന്ന് വിരുപ്പിക്കാ വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കടുത്ത വേനലിൽ കിളികൾക്ക് വെള്ളം നൽകുന്നതിനായി “കിളികൾക്ക് ഇത്തിരി ദാഹജലം” എന്ന പരിപാടിയുടെ ഭാഗമായി വാഴാനി ഫോറസ്റ്റ് സ്റ്റേഷനിലെ വിവിധ ഭാഗങ്ങളിൽ കിളികൾക്ക് വെള്ളം ലഭ്യമാക്കുന്നതിനായി മൺചട്ടിയിൽ വെള്ളം നിറച്ചു വെക്കുന്ന പരിപാടിയിലും കേഡറ്റുകൾ പങ്കെടുത്തു. വാഴാനി ബസ് വെയ്റ്റിംഗ് ഷെഡിൽ യാത്രക്കാർക്ക് കുടിവെളളം ലഭ്യമാക്കുന്നതിനായി വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ബസ് വെയ്റ്റിംഗ് ഷെഡിൽ മൺകൂജയിൽ വെള്ളം വെച്ചു.
മച്ചാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ R.ആനന്ദ്, വിരുപ്പാക്കാ വന സംരക്ഷണ സമിതി പ്രസിഡന്റ സുരേഷ് V.G, ഇറിഗേഷൻ സെക്ഷൻ വാഴാനി അസിസ്റ്റന്റ് എഞ്ചിനീയർ സൽവിൻ.P. S, ഓവർസർമാരായ കൃഷ്ണ. V. K, വിവേക്. P.M, വനയാത്രയിലെ അനുഭവങ്ങൾ സീനിയർ SPC നന്ദന. E. V
പങ്കുവെച്ചു വാഴാനി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ
P. വിനോദ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സതീഷ് കുമാർ.P. R പീച്ചി വാഴിനി വന്യജീവി സങ്കേതത്തിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ M. L.മാത്യു, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സനീഷ്.K. S എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *