പിടിച്ചുപറിക്കാനൊരുങ്ങി സിയാൽ
നെടുമ്പാശ്ശേരി : യാത്രക്കാരുമായി എത്തുന്ന ടാക്സി വാഹനങ്ങൾക്ക് പ്രവേശന ടോൾ ഏർപെടുത്തി സിയാൽ.നടപടി കൊച്ചി വിമാന താവള അധികൃതർ പിൻവലിക്കണമെന്ന ആവശ്യം ശക്തമാവുന്നു.നേരത്തെ പ്രവേശന കവാടത്തിലൂടെ യാത്രക്കാരെ ഇറക്കി മടക്ക കവാടത്തിലൂടെ പോകുന്നതിന് എല്ലാ വാഹനങ്ങൾക്കും 10 മിനിറ്റ് സമയം അനുവദിച്ചിരുന്നു. ടെർമിനലുകൾ വികസിപ്പിച്ചതിലൂടെ 10 മിനിറ്റിൽ ഏറെ സമയവും റോഡിലൂടെ കറങ്ങി വരുന്നതിന് വേണ്ടി വരും 2 മിനിറ്റ് പോലും ഇറങ്ങുവാൻ ലഭിച്ചിരുന്നില്ല. സ്വകാര്യ വാഹനങ്ങൾക്ക് 10 മിനിറ്റ് കഴിഞ്ഞാൽ 60 രൂപ പാർക്കിംങ്ങ് ഫീ ഉണ്ടായിരുന്നത് 100 രൂപയായി വർദ്ധിപ്പിച്ചു. ടിക്കറ്റ് എടുത്തു വരുന്ന യാത്രക്കാർക്ക് എയർപോർട്ടിൽ പ്രവേശിക്കണമെങ്ങിൽ പണം മുടക്കണമെന്ന അവസ്ഥ. പൊതു ജന പങ്കാളിത്തത്തോടെ ആരംഭിച്ച സിയാൽ വലിയ കുത്തക കോർപ്പറേറ്റ് കമ്പനികളെ പോലെ ലാഭേച്ച മാത്രമായി മാറുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.

