കോൺഗ്രസിന്റെ മുഖ്യമന്ത്രി മുഖമായി ചെന്നിത്തലയെ പരിഗണിക്കണം. വെള്ളാപ്പള്ളി നടേശൻ.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഡി സതീശൻ അഹങ്കാരത്തിന്റെ ആൾരൂപമാണെന്നായിരുന്നു വെള്ളാപ്പളളിയുടെ രൂക്ഷവിമർശനം. തറ പറ പറയുന്ന ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവാണ് വിഡി സതീശനെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോൺഗ്രസിലെ ആളുകൾ സതീശനെ സഹിച്ച് ക്ഷമയുടെ നെല്ലിപ്പലക കണ്ടെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. 2026 ൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് താനൊരിടത്തും പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോൺഗ്രസിന്റെ മുഖ്യമന്ത്രി മുഖമായി ചെന്നിത്തലയെ പരിഗണിക്കണമെന്നാണ് പറഞ്ഞത്.