BreakingKeralaOthers

വിഎസ് ഗുരുതരാവസ്‌ഥയിൽ


തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ ബുള്ളറ്റിനിലാണ് അദ്ദേഹത്തിൻ്റെ ആരോഗ്യനിലയെ സംബന്ധിക്കുന്ന വിവരങ്ങൾ പുറകത്തുവിട്ടത്.

ഹൃദയമിടിപ്പും ശ്വസനവും ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമം തുടരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ചികിത്സയ്ക്കു നേതൃത്വം നല്‍കുന്നു.

ജി സുധാകരന്‍, കെ സി വേണുഗോപാല്‍ ഉള്‍പ്പടെയുള്ള നേതാക്കല്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. വിഎസിനെ കാണാന്‍ പറ്റിയില്ലെന്നും മകന്‍ അരുണ്‍ കുമാറുമായി സംസാരിച്ചുവെന്നും സന്ദര്‍ശനത്തിന് ശേഷം ജി സുധാകരന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *