CrimeOthers

വില്ലേജ് അസിസ്റ്റന്റ് ലിജോ റമ്മി കളിച്ച് കളഞ്ഞത് 75 ലക്ഷത്തോളം രൂപ

തൃശൂർ: പെട്രോളുമായെത്തി ബാങ്ക് കൊള്ളയടിക്കുമെന്ന് ഭീഷണിപ്പെടത്തിയ സംഭവത്തിൽ പ്രതിയായ വില്ലേജ് അസിസ്റ്റന്റ് ലിജോയ്ക്ക് റമ്മി കളിച്ച് 75 ലക്ഷത്തോളം രൂപ കടമുണ്ടെന്ന് പൊലീസ്. റമ്മി കളിച്ചുള്ള കടം തീർക്കാനാണ് പെട്രോളുമായെത്തി ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചതെന്ന് പ്രതിയായ ലിജോ പൊലീസിനോട് പറഞ്ഞു.

റമ്മി കളിച്ച് കൈയിലെ പണം തീർന്നതോടെ, കൂട്ടുകാരുടെ കൈയ്യിൽ നിന്നും വൻതോതിൽ പണം കടം വാങ്ങി കളി തുടർന്നു. ആ പണവും നഷ്ടപ്പെട്ടു. 75 ലക്ഷം രൂപ മൊത്തം ബാധ്യതയുണ്ടായി. ഭവന വായ്പ ഇനത്തിൽ 23 ലക്ഷം കടമുണ്ട്. അമ്പത് ലക്ഷത്തിൽ ഭൂരിഭാഗവും റമ്മി കളിച്ച് നഷ്ടപ്പെടുത്തിയെന്നും പ്രതി പൊലീസിനോട് പറഞ്ഞു. അതേസമയം പ്രതിയുടെ. മൊഴി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. വധശ്രമം, കവർച്ചാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *