BreakingKeralaPolitics

ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി വിഴിഞ്ഞം

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ മറന്നു വിഴിഞ്ഞം ഉദ്ഘാടന ചടങ്ങ്.അന്തരിച്ച മുന്‍ മുഖ്യമന്ത്രിയുടെ പേര് വിഴിഞ്ഞം തുറമുഖത്തെ ചടങ്ങില്‍ പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ തയാറായില്ല.തുറമുഖത്തിന്‍റെ ക്രെഡിറ്റിനെ ചൊല്ലി മുന്നണികള്‍ തമ്മില്‍ തർക്കം രൂക്ഷമാകുന്നതിനിടെയാണ് പദ്ധതിക്ക് കരാർ ഒപ്പിട്ട മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പിണറായി പൂർണമായും ഒഴിവാക്കിയത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ വിഴിഞ്ഞം കല്ലിടലോ ഒപ്പിടലോ മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചില്ല. പദ്ധതിയുടെ ചരിത്രം ഓർപ്പിച്ചപ്പോഴും ഇടത് സർക്കാരുകളുടെ മികവിനെ പുകഴ്ത്തിയ വേളയിലും വിഎസ് അച്യുതാനന്ദന്റെ പേരും പിണറായി സൂചിപ്പിച്ചില്ല.

എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ പങ്ക് വ്യക്തമാക്കി സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ കുറിപ്പ്. ആദരണീയനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും ആത്മസമര്‍പ്പണവും ഓര്‍ക്കാതെ ഈ ചരിത്ര നിമിഷം പൂര്‍ത്തിയാകില്ലെന്ന് ഷംസീര്‍ സമൂഹമാധ്യമത്തില്‍
വിഴിഞ്ഞത്തു പോയപ്പോള്‍ ഗൃഹാതുര ഓർമകളാണ് തനിക്കുണ്ടായതെന്നും ഷംസീർ പറയുന്നു.‌ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന പിതാവിനായി അദ്ദേഹം ജോലി ചെയ്തിരുന്ന തുറമുഖങ്ങളിലേക്ക് കത്തെഴുതിയതിനെക്കുറിച്ചുള്ള ഓർമകളും ഫെയ്സ്ബുക്കിലെ കുറിപ്പിൽ സ്പീക്കർ പങ്കുവച്ചു. ഉമ്മൻചാണ്ടിയെ ഒഴിവാക്കിയ നടപടി ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *