KeralaPolitics

വാർഡ് വിഭജനം. ഏകപക്ഷീയമായ നടപടിയെന്ന് സുപ്രീം കോടതി.

ന്യൂഡൽഹി ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വാർഡ് വിഭജനം കേരളത്തിൽ നടന്നത് വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിൽ അല്ലെങ്കിൽ ഏകപക്ഷീയമായ നടപടിയെന്ന് സുപ്രീം കോടതി. വാർഡ് വിഭജനം ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ നീരീക്ഷണം. വിഷയത്തിൽ‌ സംസ്ഥാന സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനും കോടതി നോട്ടിസ് അയച്ചു.
മുസ്‌ലിം ലീഗ്, കോൺഗ്രസ് നേതാക്കളാണ് അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്. ജനസംഖ്യ കൂടിയ സാഹചര്യത്തിലാണ് വിഭജനം നടപ്പാക്കിയതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ജനസംഖ്യ മാറിയ സാഹചര്യത്തില്‍ എങ്ങനെ എണ്ണം കണക്കാക്കുമെന്ന് സുപ്രിംകോടതി ചോദിച്ചു.
2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ ഒരു തവണ വിഭജനം നടത്തിയതാണെന്നും വീണ്ടും നടത്തുന്നത് ഭരണഘടനാ വിരുദ്ധമെന്നും ഹർജിക്കാർ വാദിച്ചു. തുടർന്ന് വിശദമായി വാദം കേൾക്കേണ്ടതാണെന്ന് വ്യക്തമാക്കിയ കേസ് രണ്ടാഴ്ച്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *