വൈസ് മെൻ ദേശീയ പ്രസിഡൻ്റിന് സ്വീകരണം നൽകി
കോലഞ്ചേരി :പൂതൃക്ക വൈസ് മെൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വൈസ് മെൻ ദേശീയ പ്രസിഡണ്ടും, ഇന്റർനാഷണൽ കൗൺസിൽ മെമ്പറുമായി തിരഞ്ഞെടുത്ത അഡ്വക്കേറ്റ് ബാബു ജോർജിന് സ്വീകരണം നൽകി.ക്ലബ്ബ് പ്രസിഡൻറ് റെജി പീറ്ററിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ ഡിസ്ട്രിക്ട് ഗവർണർ ലൈജു ഫിലിപ്പ്,ജോർജ് എടപ്പാറ ,സി.എം.കായിസ് ,ബേബിച്ചൻ നിധിരിക്കൽ, സി. എം ജേക്കബ്, സിജിമോൻ എബ്രഹാം, ജാനിസ് റെജി,സൈറ ലിസ് അജീഷ് ,സിന്ധു അജീഷ് ,ബിജു കെ. പീറ്റർ എന്നിവർ പ്രസംഗിച്ചു.