EducationKeralaLOCAL

വെൽകെയർ നഴ്സിംഗ് കോളേജ് പതിനാലാമത് ബാച്ചിന്റെ അധ്യായന വർഷ ഉദ്ഘാടനം

മുളന്തുരുത്തി : ജില്ലയിലെ മികച്ച നഴ്സിംഗ് കോളേജുകളിലോന്നായ വെൽകെയർ നഴ്സിംഗ് കോളേജിലെ പതിനാലാമത് ബാച്ചിന്റെ അധ്യായന വർഷ ഉദ്ഘാടനം മുളന്തുരുത്തി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ മനീഷിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. വെൽകെയർ ഹോസ്പിറ്റലിനെ പ്രതിനിധീ കരിച്ച് ഡോ. രാജീവ്‌ ആനന്ദ് മുഖ്യപ്രഭാഷണം നടത്തി. വെൽകെയർ നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ പ്രൊഫസർ രേണു സൂസൻ തോമസ് അധ്യക്ഷത വഹിച്ചു . ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ പ്രൊഫസർ ഡോ നീതു ജോർജ്, പിടിഎ പ്രസിഡണ്ട് ശ്രീ ഷിജു കെ ആന്റണി അധ്യാപകരായ മിസിസ് നിതു എലിയാസ് , രേഷ്മ സി എന്നിവർ പങ്കെടുത്തു. അറുപതു വിദ്യാർത്ഥി കളാണ് ഈ വർഷം അഡ്മിഷൻ നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *