ഭാര്യയുടെ ക്വട്ടേഷനിൽ വ്യാപാരിയായ ഭർത്താവിനെ ആക്രമിച്ച കേസ്. ഒന്നാം പ്രതി കീഴടങ്ങി
ചാലക്കുടി : ഭാര്യ ഭർത്താവിനെതിരെ കൊട്ടേഷൻ കൊടുക്കുന്നു.ഭാര്യയുടെ ക്വട്ടേഷനിൽ വ്യാപാരിയായ ഭർത്താവിനെ ആക്രമിച്ച സംഭവത്തിൽ ഒന്നാം പ്രതിയായ ഗുണ്ടാത്തലവനെ മാള പൊലീസ് അറസ്റ്റ് ചെയ്തു. ആളൂർ പൊൻമിനിശേരി ജിന്റോയെയാണ് (34) അറസ്റ്റ് ചെയ്തത്. കെഎൽഡി സ്റ്റോർസ് ഉടമ കീഴേടത്തുപറമ്പിൽ ജോൺസനാണ് ആക്രമണത്തിൽ പരുക്കേറ്റത്. കഴിഞ്ഞ ഏപ്രിൽ 23നാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിൽ നേരത്തെ 5 പേർ അറസ്റ്റിലായിരുന്നു. സാധനങ്ങൾ വാങ്ങാനെന്ന വ്യാജേനയെത്തി ആക്രമിക്കുകയായിരുന്നു. പ്രതികൾ കയ്യിൽ കരുതിയിരുന്ന വാൾ ഉപയോഗിച്ച് ജോൺസനെ വെട്ടിപ്പരുക്കേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
ജോൺസന്റെ ഭാര്യ രേഖയാണ് ജിന്റോയ്ക്ക് ക്വട്ടേഷൻ നൽകിയതെന്നു കണ്ടെത്തി. വിവരമറിഞ്ഞ് ജിന്റോയും രേഖയും ഒളിവിൽ പോവുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ചാലക്കുടി മജിസ്ട്രേട്ട് കോടതിയിൽ സ്വമേധയാ ഹാജരാവുകയായിരുന്നു ജിന്റോ.
ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നു പ്രിൻസിപ്പൽ എസ്ഐ വി.വി. വിമൽ, എസ്ഐ സി.കെ. സുരേഷ് എന്നിവർ പറഞ്ഞു

