കെ.എസ്.ആർ.ടി.സി യാത്രക്കാരുടെ ജീവന് പുല്ലുവില
തിരുവമ്പാടിയിൽ അപകടത്തിൽപെട്ട ബസിന് ഇൻഷുറൻസ് ഇല്ല.
തിരുവനന്തപുരം : തിരുവമ്പാടിയിലെ കെ.എസ്.ആർ.ടി.സി. ബസ് അപകടത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് പുതുക്കാത്തതിനെ ന്യായീകരിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ. തിരുവമ്പാടിയിൽ അപകടത്തിൽപെട്ട ബസിന് ഇൻഷുറൻസ് ഇല്ലാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ, എല്ലാ വാഹനങ്ങൾക്കും ഇൻഷുറൻസ് എടുക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ല എന്നായിരുന്നു മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
കുറേ വണ്ടികൾക്ക് ഇൻഷുറൻസ് ഉണ്ട്. എല്ലാ വണ്ടികൾക്കും എടുക്കാനുള്ള സാമ്പത്തികം നമുക്ക് ഇല്ല. അങ്ങനെ എടുക്കണ്ട എന്ന് കോടതിയും പറഞ്ഞിട്ടുണ്ട്. മന്ത്രി പറഞ്ഞു.
വണ്ടിക്ക് ഇൻഷുറൻസ് ഇല്ല എന്നത് ശരിയാണ്. എന്നാൽ എല്ലാ വണ്ടിയും ഇൻഷുറൻസ് ചെയ്യുക എന്നത് എളുപ്പമല്ല. വണ്ടിക്ക് വേറെ തകരാർ ഒന്നും ഇല്ല. ഫിറ്റ്നസ് ഒക്കെ കറക്ടാണ്. ബൈക്കിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ട് താഴേക്ക് പോയി എന്നാണ് പ്രാഥമികമായി കിട്ടിയ റിപ്പോർട്ട്. ഡ്രൈവറുടെ പിശക് അല്ല. ദൃക്സാക്ഷികൾ പറഞ്ഞകാര്യങ്ങൾ വെച്ചാണ് റിപ്പോർട്ട് തന്നിരിക്കുന്നത്- മന്ത്രി പറഞ്ഞു.