BreakingOthers

കെട്ടിട നമ്പർ ഇല്ലാത്ത കെട്ടിടങ്ങൾ കൊച്ചിയിൽ വ്യാപകം

എറണാകുളം : കെട്ടിട നിർമ്മാണ ചട്ടം നിലവിൽ വന്നതിനുശേഷം കേരളത്തിൽ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകണമെങ്കിൽ കെട്ടിട നമ്പർ നിർബന്ധമാണ്. എന്നാൽ കൊച്ചിൻ കോർപ്പറേഷനിൽ അവസ്ഥ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് കൊച്ചിയിൽ വ്യാപകമായിപ്രത്യേകിച്ച് എറണാകുളം നോർത്ത് കലൂർ ഭാഗങ്ങളിൽ ഉള്ള പല കെട്ടിടങ്ങളും അനധികൃതമായി നിർമ്മാണം നടത്തിയിട്ടുള്ളവയാണെന്ന് നാട്ടുകാരുടെ പരാതി. ഇത്തരം കെട്ടിടങ്ങൾക്ക് കെട്ടിട നമ്പർ കോർപറേഷൻ നൽകിയിട്ടില്ല.എറണാകുളം കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ വലിയ തോതിലുള്ള അഴിമതിയോടെ പരിണിതഫലമാണിതെന്ന സംശയം പൊതുജനത്തിനുണ്ട് .ഒരു കെട്ടിടം നിര്‍മിക്കുന്നതിന് മുന്‍പായി തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നും അനുമതി വാങ്ങേണ്ടതുണ്ട്. കേരള പഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ,കേരള മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കുന്നത്. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ അനുശാസിക്കുന്ന പ്രകാരമാണ് നിര്‍മാണത്തിനുള്ള പ്ലാനുകളും അനുബന്ധ രേഖകളും സമര്‍പ്പിച്ചിട്ടുള്ളതെന്ന് സ്ഥലപരിശോധനയില്‍ ഉറപ്പുവരുത്തിയ ശേഷമാണ് നിര്‍മാണ അനുമതി നല്‍കുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം കെട്ടിടം പൂര്‍ത്തിയായ രീതിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വീണ്ടും പ്ലാന്‍ സമര്‍പ്പിക്കണം. ഇതൊന്നുമില്ലാതെയാണ് ഈ കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ളത്. കെട്ടിട നിർമ്മാണ ചട്ടങ്ങളെ കാറ്റിൽ പറത്തി കൊണ്ട് കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്ന ഈ കൊള്ള അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിയമങ്ങൾ ലംഘിച്ചുകൊണ്ട് അനധികൃതമായി നിർമ്മിച്ചിരിക്കുന്ന ഇത്തരം കെട്ടിടങ്ങൾ പൊളിച്ചു മാറ്റേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *