BreakingOthersPolitics

യെദിയൂരപ്പക്ക് പോക്സോ കേസിൽ അറസ്റ്റ്‌ വാറന്റ്

M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)

ബാംഗ്ലൂർ, മുൻ കർണ്ണാടക മുഖ്യ മന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദിയുരപ്പയ്ക്കെതിരെ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പിഡിപ്പിക്കാൻ ശ്രമിച്ചു എന്നതിന് പോക്സോ കേസ് ചാർജ് ചെയ്തു. കോടതി അറസ്റ്റ്‌ വാറന്റ് പുറപ്പെടുവിച്ചു. യെദിയുരപ്പ അതിനെതിരെ കോടതിയെ സമീപിച്ചു.സഹായം തേടി എത്തിയ സ്ത്രീ യുടെ മകളെയാണ് യെദിയുരപ്പ പിഡിപ്പിക്കാൻ ശ്രമിച്ചതെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ മാർച്ചിൽ നടന്ന സംഭവം പോലീസ് അന്വേഷണം നടത്തുന്നില്ലെന്നുള്ള ഇരയുടെ സഹോദരന്റെ പരാതിയിൽ കോടതി ഉടനെ അറസ്റ്റ്‌ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ജൂൺ 17 ൻ പോലീസ് മുമ്പിൽ യെദിയുരപ്പ ഹാജരാവും. ഇപ്പോൾ ഡൽഹിയിലാണ് ഉള്ളതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *