BusinessKerala

വൈസ് മെൻസ് ഭാരവാഹികളുടെ സ്ഥാനാരോഹണം

കോലഞ്ചേരി : പൂതൃക്ക വൈസ് മെൻസ് ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉത്ഘാടനവും ശനിയാഴ്ച വൈകിട്ട് 7ന് പൂതൃക്ക വൈസ് മെൻസ് ക്ലബ്ബ് ഹാളിൽ പ്രസിഡന്റ് സിജിമോൻ അബ്രാഹാമിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന മീറ്റിംഗിൽ വച്ച് ഡിസ്ട്രിക്ട് ഗവർണർ ലൈജു ഫിലിപ്പ് നിർവ്വഹിക്കും.
2023 – ’24 വർഷത്തെ പ്രസിഡന്റായി റെജി പീറ്ററിനെ സ്ഥാനാരോഹണം ചെയ്യും. ഇതിനോടനുബന്ധിച്ച് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കും. പൂതൃക്ക , കുറിഞ്ഞി , കക്കാട്ടുപാറ, കിങ്ങിണിമറ്റം എന്നിവിടങ്ങളിലുള്ള നിർധനരായ 50 കുട്ടികൾക്ക് സ്ക്കൂൾ ബാഗുകൾ നൽകുന്ന ചടങ്ങ് പുത്തൻകുരിശ് ഡി.വൈ.എസ്.പി.ശ്രീ ടി.ബി. വിജയൻ നിർവ്വഹിക്കും.
റീജണൽ പ്രോജക്ടായ തൊഴിലിടം പദ്ധതിയുടെ ഭാഗമായി മെനറ്റ് സ് ടീം പൂതൃക്ക പബ്ലിക്ക് ലൈബ്രറിയുടെ കീഴിൽ പ്രവർത്തിക്കുന്ന വനിതാവേദിയുടെ തയ്യൽ യൂണിറ്റിലേക്ക് നൈറ്റികൾ തയ്ക്കുന്നതിനു വേണ്ടുന്ന തുണിത്തരങ്ങൾ നൽകും . വൈസ് ലിംഗ്സിന്റെ പ്രോജക്ടായി കുട്ടികൾ സമാഹരിക്കുന്ന പുസ്തകങ്ങൾ പൂതൃക്ക ലൈബ്രറിക്കുനൽകും .
അയർലൻറിലുള്ള ഡുബ്ലിനിൽ പുതിയ ക്ലബ്ബ് തുടങ്ങുന്നതിന്റെ പ്രഖ്യാപനം പ്രോജക്ട് കോ-ഓർഡിനേറ്റർ ഏലിയാസ് . കെ.പീറ്റർ നിർവ്വഹിക്കും.
എം.എച്ച്.ആർ ബഹുമതി കിട്ടിയ സി.എം. ജേക്കബിനെയും , പി. ഡബ്ലയു.എ.എഫ് ബഹുമതി കിട്ടിയ ഏലിയാസ് കെ.പീറ്ററിനെയും , ഡിസ്ട്രിക്ട് ഭാരവാഹികളായി തെരെഞ്ഞെടുത്ത സിജിമോൻ അബ്രാഹാം, റെജി പീറ്റർ , ജോജി വർഗീസ് , സി.എം. ജേക്കബ്, ഏലിയാസ് കെ പീറ്റർ , സിന്ധു അജീഷ് എന്നിവരെയും അനുമോദിക്കും. ഡിസ്ട്രിക്ട് ടീം സ്ഥാനാരോഹണ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *