KeralaOthersPolitics

യുവജനങ്ങൾ സംരംഭകരും തൊഴിൽ ദാതാക്കളുമായി മാറണം: പി ജെ ജോസഫ് എം എൽ എ

*
കോട്ടയം : തൊഴിൽ രംഗത്ത് യുവജനങ്ങൾ സംരംഭകരും തൊഴിൽ ദാതാക്കളുമായി വളരണമെന്ന് കേരള കോൺഗ്രസ്‌ ചെയർമാൻ പി ജെ ജോസഫ് എം എൽ എ പറഞ്ഞു.യൂത്ത് ഫ്രണ്ട് 55 മത് ജന്മദിന സമ്മേളനം ഉത്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിൽ അന്വേഷകർ മാത്രമായി നിലകൊള്ളുന്ന കാലം മാറിക്കഴിഞ്ഞു. അവസരങ്ങൾ കണ്ടെത്തേണ്ട കാലത്താണ് യുവജനങ്ങൾ നിലകൊള്ളുന്നെതെന്നും ലോകമാകെ ഒറ്റ ക്കമ്പോളമായി കാണാൻ നമുക്ക് കഴിയണമെന്നും പി.ജെ ജോസഫ് എം.എൽ എ പറഞ്ഞു.യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എൻ. അജിത് മുതിരമല അധ്യക്ഷത വഹിച്ചു. അഡ്വ.കെ ഫ്രാൻസിസ് ജോർജ് എം.പിയ്ക്ക് ചടങ്ങിൽ സ്വീകരണം നൽകി.കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ മുൻ എം.പി അഡ്വ:പി.സി തോമസ്, എക്സിക്യൂട്ടിവ് ചെയർമാൻ അഡ്വ:മോൻസ് ജോസഫ് എം.എൽ.എ, സെക്രട്ടറി ജനറൽ മുൻ എം.പി അഡ്വ. ജോയി എബ്രഹാം , കുഞ്ഞു കോശി പോൾ,തോമസ് കണ്ണംന്തറ,ഉന്നതാധികാര സമിതി അംഗങ്ങളായ അപു ജോൺ ജോസഫ്‌, അഡ്വ. പ്രിൻസ് ലൂക്കോസ്, അഡ്വ. ജെയിസൺ ജോസഫ്, എ.കെ ജോസഫ്
,വിജെ ലാലി , എം മോനിച്ചൻ , കെ വി കണ്ണൻ ജില്ലാ പ്രസിഡന്റുമാരായ ഷിജു പാറയിടിക്കൽ കോട്ടയം,എബി തോമസ് ഇടുക്കി,ചന്തവിള സുജിത്ത് തിരുവനന്തപുരം,ജിതഷ് കുര്യാക്കോസ്, വയനാട്, നിതിൻ ചാക്കോ മലപ്പുറം.സംസ്ഥാന ഭാരവാഹികളായ ബി.ആർ രാജേഷ് , ക്ലമൻറ് ഇമ്മാനുവൽ,രാജൻ കുളങ്ങര,ഡിജു സെബാസ്റ്റ്യൻ, ജോഷി തെക്കുംപുറം, കെ എം ജോർജ്, നിബാസ് റാവുത്തർ, നിഖിൽ ജോസ് തുരുത്തി,ആൻസൺ ആന്റണി, ചാർലി ജോസഫ്, ബിജു കെ എൽ, പി.എസ് ഷെമീർ, അരുൺ മാത്യു,ഷിനു പാലത്തിങ്കൽ, ഷിനോയി അടക്കപ്പാറ, സിജോ ഇലന്തൂർ ജില്ല ഭാരവാഹികളായ ജയിസ് ജോൺ, ജോബി ജോൺ, ജോബിസ് ജോൺ കിണറ്റുങ്കൽ, നോയൽ ലൂക്ക്, നിതിൻ സി വടക്കൻ, ജൻസ് എൻ ജോസ് , അഭിഷേക് ബിജു, അരുൺ ബാബു എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *