വൈസ്മെൻ ഡിസ്ട്രിക്ട് ക്ലസ്റ്റർ മീറ്റ് നടത്തി.
കോലഞ്ചേരി:വൈസ്മെൻ ഇൻറർനാഷനൽ മിഡ് വെസ്റ്റ് ഇന്ത്യ റീജൻ,സോൺ 3 ,ഡിസ്ട്രിക്ട് 7 ക്ലസ്റ്റർ മീറ്റ് പൂതൃക്ക വൈസ് മെൻസ് ക്ലബ്ബിൽ വച്ച് നടത്തി.
റീജനൽ ഡയറക്ടർ സുനിൽ ജോൺ ഉത്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡിസ്ട്രിക്ട് ഗവർണർ സിജിമോൻ എബ്രാഹം അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ മുഖ്യാധിതിയായി സിനി ആർട്ടിസ്റ്റ് കലാഭവൻ ജിന്റോ , ലഫ്റ്റനന്റ് റീജനൽ ഡയറക്ടർ ടോമി ചെറുകാട്ട്, ഡിസ്ട്രിക്ട് ഗവർണർ ലൈജു ഫിലിപ്പ്, റീജനൽ സെകട്ടറി പ്രൊഫ. ജേക്കബ് എബ്രാഹം, മെനറ്റ്സ് ലീഡർ മിനി ടെൻസിംഗ് ,ഡിസ്ട്രിക്ട് സെക്രട്ടറി ബേബിച്ചൻ നിധിരിക്കൽ ,ക്ലബ്ബ് രക്ഷാധികാരി സി.എം ജേക്കബ്, ക്ലബ്ബ് പ്രസിഡന്റ് റെജി പീറ്റർ
ക്ലബ്ബ് സെക്രട്ടറി ബിജു കെ.പീറ്റർ , മെനറ്റ് സ് പ്രസിഡന്റ് ജാനിസ് റെജി,ലിംഗ്സ് പ്രസിഡന്റ് സൈറ ലിസ് അജീഷ് എന്നിവർ പ്രസംഗിച്ചു. റീജനിലെയും, സോണിലെയും , ഡിസ്ട്രിക്ടിലെയും സമുന്നത നേതാക്കൾ മീറ്റിംഗിൽ പങ്കെടുത്തു. ഡിസ്ട്രിക്ടിലെ ക്ലബ്ബുകളുടെ വിവിധപരിപാടികൾഅവതരിപ്പിച്ചു. വിവിധ അവാർഡുകളും സമ്മാനങ്ങളും മീറ്റിംഗിൽ വച്ച് സമ്മാനിച്ചു.