വൈസ്മെന്‍ ഇന്‍റര്‍നാഷണല്‍ മിഡ്വെസ്റ്റ് ഇന്‍ഡ്യ റീജിയണ്‍ വാര്‍ഷിക സമ്മേളനം മൂവാറ്റുപുഴയിൽ
മൂവാറ്റുപുഴ: വൈസ്മെന്‍ ഇന്‍റര്‍നാഷണല്‍ മിഡ്വെസ്റ്റ് ഇന്‍ഡ്യ റീജിയണ്‍ വാര്‍ഷിക സമ്മേളനം മൂവാറ്റുപുഴ പണ്ടപ്പിള്ളി ജേക്കബ്സ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ജൂണ്‍ 18 ഞായറാഴ്ച രാവിലെ 9.30 മുതല്‍
എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകള്‍ ഉള്‍പ്പെടുന്ന മിഡ്വെസ്റ്റ് ഇന്‍ഡ്യ റീജിയണിലെ 210 ക്ലബ്ബുകളില്‍ നിന്നുള്ള ആയിരത്തി അഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന 35-ാമത് വാര്‍ഷിക സമ്മേളനം ജൂണ്‍ 18 ഞായര്‍ രാവിലെ 9.30 മുതല്‍ മൂവാറ്റുപുഴ പണ്ടപ്പിള്ളിയിലുള്ള ജേക്കബ്സ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ബിസിനസ്സ് സെഷനില്‍ റീജിയണല്‍ ഡയറക്ടര്‍ ജോര്‍ജ്ജ് അമ്പാട്ട് അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ ഭാരവാഹികള്‍ അവതരിപ്പിക്കും. കഴിഞ്ഞ ഒരു വര്‍ഷക്കാലം മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ക്ലബ്ബുകള്‍ക്കും വ്യക്തികള്‍ക്കും ഉള്ള റീജിയണല്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. ഉച്ചതിരിഞ്ഞ് വൈസ്മെനറ്റ്സ്, വൈസ് യൂത്ത് സെഷനുകള്‍ നടക്കും.
തുടര്‍ന്ന് വൈകുന്നേരം 5.30-ന് മുന്‍കാല റീജിയണല്‍ ഡയറക്ടര്‍മാരെ ആദരിച്ചുകൊണ്ട് ആരംഭിക്കുന്ന സ്ഥാനാരോഹണ ചടങ്ങുകളില്‍ റീജിയണല്‍ ഡയറക്ടര്‍ ജോര്‍ജ്ജ് അമ്പാട്ട് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ബഹുമാനപ്പെട്ട ഇടുക്കി എം.പി. അഡ്വ. ഡീന്‍ കുര്യാക്കോസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും പുതിയ റീജിയണല്‍ ഡയറക്ടറായി മൂവാറ്റുപുഴ ടവേഴ്സ് വൈസ്മെന്‍സ് ക്ലബ്ബ് അംഗം സുനില്‍ ജോണിന്‍റെയും ടീം അംഗങ്ങളുടേയും സ്ഥാനാരോഹണ ചടങ്ങുകള്‍ ഇന്‍ഡ്യ ഏരിയ പ്രസിഡന്‍റ് വി.എ.എ. ഷുക്കൂര്‍ നിര്‍വ്വഹിക്കും.
പാര്‍പ്പിടം – വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുക, തൊഴിലിടം – നിര്‍ദ്ധനരായ വനിതകള്‍ക്ക് തൊഴില്‍ ചെയ്യുന്നതിനുള്ള തയ്യല്‍ മെഷീന്‍ വിതരണം, കളിയിടം കുട്ടികള്‍ക്കുള്ള പഠന സൗകര്യം, ലൈബ്രറി നിര്‍മ്മിച്ചു നല്‍കല്‍, പത്രവിതരണം തുടങ്ങിയ പ്രോജകളും കൂടാതെ ഡയാലിസിസ് രോഗികള്‍ക്ക് ചികിത്സാ സഹായം, വര്‍ദ്ധിച്ചുവരുന്ന കാന്‍സര്‍ രോഗത്തിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കുക, കാന്‍സര്‍ രോഗികളെ സാമ്പത്തികമായി സഹായിക്കുക, കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പുകള്‍ നടത്തുക, എന്നീ പദ്ധതികള്‍ ജൂലൈ ഒന്നാം തീയതി മുതല്‍ ഏറ്റെടുത്ത് നടപ്പിലാക്കി തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വിവിധ ക്ലബ്ബുകളിലൂടെ അഞ്ചുകോടി രൂപയുടെ സേവന പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് നിയുക്ത റീജിയണല്‍ ഡയറക്ടര്‍ സുനില്‍ ജോണും, റീജിയണല്‍ സെക്രട്ടറി പ്രൊഫ. ജേക്കബ്ബ് അബ്രാഹാം സ്വാഗതസംഘം ചെയര്‍മാന്‍ എ.ആര്‍. ബാലചന്ദ്രന്‍, ഹോസ്റ്റ് കമ്മറ്റി ചെയര്‍മാന്‍ എസ്. കൃഷ്ണമൂര്‍ത്തി, പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാന്‍ ജോര്‍ജ്ജ് വെട്ടിക്കുഴി എന്നിവര്‍ പത്രസമ്മേളനത്തില്‍ വിശദ്ധീകരിച്ചു.
2023-2024 വര്‍ഷത്തെ റീജയണല്‍ ഭാരവാഹികള്‍
റീജയണല്‍ ഡയറക്ടര്‍ സുനില്‍ ജോണ്‍
സെക്രട്ടറി പ്രൊഫ. ഡോ. ജേക്കബ്ബ് അബ്രാഹം
ട്രഷറര്‍ ജോസഫ് വര്‍ഗീസ്
എഡിറ്റര്‍ കെ.കെ. അനോഷ്
വെബ്മാസ്റ്റര്‍ എല്‍ദോ ഐസക്ക്
കോ-ഓര്‍ഡിനേറ്റര്‍ സി.എം. കയസ്
മെനറ്റ്സ് കോ-ഓര്‍ഡിനേറ്റര്‍ മിനി ടെന്‍സിങ്ങ്
യൂത്ത് റെപ്രസന്‍റേറ്റീവ് എല്‍ദോ ഷിബു
സുനില്‍ ജോണ്‍ എ.ആര്‍. ബാലചന്ദ്രന്‍
റീജയണല്‍ ഡയറക്ടര്‍ 2023-24 സ്വാഗതസംഘം ചെയര്‍മാന്‍