പൂതൃക്ക വൈസ്മെൻസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി
പൂതൃക്ക: പൂതൃക്ക വൈസ് മെൻസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും പൂത്തൃക്ക മൈസ്മെൻസ് ക്ലബ്ബ് ഹാളിൽ വച്ച് നടത്തി .ക്ലബ്ബ് പ്രസിഡൻറ് റെജി പീറ്ററിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ്മെൻസ് ഡിസ്ട്രിക്ട് ഗവർണർ വർഗീസ് പീറ്റർ ഉദ്ഘാടനം നിർവഹിച്ചു . നിയുക്ത പ്രസിഡൻ്റ് ബിജു കെ. പീറ്ററിൻ്റെ സ്ഥാനാരോഹണം നടത്തി.
കമ്മ്യൂണിറ്റി സേവന പദ്ധതികളുടെ ഉദ്ഘാടനം പുത്തൻകുരിശ് ഡിവൈഎസ്പി വി ടി ഷാജൻ രാമമംഗലം ഗവൺമെൻ്റ് സ്കൂളിന് 100 കസേരകൾ നൽകി കൊണ്ട് ഉത്ഘാടനം നിർവ്വഹിച്ചു.വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനം നടത്തി. ഡിസ്ട്രിക്ട് സെക്രട്ടറി ജോൺസൺ തോമസ് റീജൺ പ്രോജക്ടായ ഹെൽത്ത് കെയർ പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം രൂപ ചികിൽസാ സഹായം നൽകി പദ്ധതി ഉത്ഘാടനം നിർവ്വഹിച്ചു. ട്രഷറർ ബാബു ജോസും , മെനറ്റ്സ് കോ- ഓർഡിനേറ്റർ വിജി ബാബുവും ചേർന്ന് ഒരു നേഴ്സിംഗ് വിദ്യാർത്ഥിക്ക് പതിനായിരം രൂപ വിദ്യാഭ്യാസ സഹായം നൽകി.
കുറിഞ്ഞി ഗവൺമെൻ്റ് സ്കൂളിന് ഭക്ഷണം പാചകം ചെയ്യുന്നതിന് ആവശ്യമായ പതിനായിരം രൂപയുടെ പാത്രങ്ങൾ ജോർജ് എടപ്പാറയും ,
വിദ്യാഭ്യാസ അവാർഡ് സിജോ ജേക്കബും നൽകി .
ഇൻ്റർനാഷനൽ പദ്ധതികളുടെ ഉത്ഘാടനം ഡോ. ബിജു മാത്യുവും സ്ഥാനാരോഹണത്തോടനുബന്ധിച്ചുള്ള ബുള്ളറ്റിൽ പ്രകാശനം ലൈജു ഫിലിപ്പും പ്രകാശനം ചെയ്തു.
സി.എം ജേക്കബ്, സിജിമോൻ എബ്രാഹം, നിബു കുര്യാക്കോസ് എന്നിവർ സംസാരിച്ചു.