പൂതൃക്ക പബ്ലിക് ലൈബ്രറിക്ക് പുസ്തകങ്ങൾ നൽകി
പൂത്തൃക്ക: വൈസ്മെൻസ് ക്ലബ്ബിൻ്റെ കുട്ടികളുടെ കൂട്ടായ്മയായ വൈസ് ലിംഗ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൂത്തൃക്ക പബ്ലിക് ലൈബ്രറിക്ക് പതിനായിരം രൂപയുടെ പുസ്തകങ്ങൾ വൈസ് ലിംഗ്സ് പ്രസിഡൻ്റ് മിഷേൽ ജേക്കബ് ഗ്രാമപഞ്ചായത്ത് മെമ്പർ ടി.വി. രാജന് നൽകിക്കൊണ്ട് പുസ്തക സമർപ്പണം നടത്തി.
വൈസ്മെൻസ് ക്ലബ്ബ് പ്രസിഡൻറ് ബിജു കെ പീറ്റർ , വൈസ് മെൻ റീജണൽ സർവീസ് ഡയറക്ടർ സിജിമോൻ എബ്രഹാം , ക്ലബ്ബ് രക്ഷാധികാരി സി. എം .ജേക്കബ് , വൈസ്മെൻ ഡെപ്യൂട്ടി ഡിസ്ട്രിക്ട് ഗവർണർ റെജി പീറ്റർ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജമ്മ രാജൻ ,ഗ്രാമ പഞ്ചായത്ത് മെമ്പർ എം.വി ജോണി,പുതൃക്ക ഗവൺമെൻറ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഡോ. സന്തോഷ് കുമാർ ,ലൈബ്രറി സെക്രട്ടറി കെ.എസ്. കൃഷ്ണകുമാർ , ലൈബ്രറി വൈസ് പ്രസിഡൻറ് കെ.പി. സാജു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.