പൂതൃക്ക വൈസ്മെൻസ് ക്ലബ്ബ് വീട് പുതുക്കി പണിത് നൽകി മാതൃകയായി
കോലഞ്ചേരി : പൂതൃക്ക വൈസ് മെൻസ് ക്ലബ്ബ് റീജണൽ പ്രോജക്ട് ആയ
*പാർപ്പിടം* പദ്ധതിയുടെ ഭാഗമായി വീട് പുതുക്കിപണിതു നൽകി മാതൃകയായി. റീജിയന്റെ
പാർപ്പിടം പ്രോജക്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച ആദ്യ വീടിന്റെ താക്കോൽ ദാനം റീജനൽ ഡയറക്ടർ സുനിൽ ജോൺ നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് റെജി പീറ്റർ ,ഗ്രാമ പഞ്ചായത്ത് മെമ്പർ മോൻസി. പോൾ,റീജനൽ ഡയറക്ടർ ഇലക്ട് സാജു കറുത്തേടം,റീജണൽ സെക്രട്ടറി പ്രൊഫസർ ജേക്കബ് എബ്രഹാം, റീജനൽ മെനറ്റ്സ് കോ ഓർഡിനേറ്റർ മിനി ടെൻസിംഗ്, ഡിസ്ട്രിക്ട് ഗവർണർ ലൈജു ഫിലിപ്പ് ,സി എം ജേക്കബ് , ജോർജ് എടപ്പാറ, ക്ലബ്ബ് സെക്രട്ടറി ബിജു കെ.പീറ്റർ , ട്രഷറർ ഒ.എസ്.രവീന്ദ്രൻ , മെനറ്റ്സ് പ്രസിഡന്റ് ജാനിസ് റെജി, ലിംഗ്സ് പ്രസിഡന്റ് സൈറ ലിസ് അജീഷ് ,വി.ടി. പത്മകുമാർ, ടി.എം.മാത്തുക്കുട്ടി, അബി സി പോൾ
ജോജി വർഗീസ് , സിജിമോൻ എബ്രഹാം എന്നിവർ സംബന്ധിച്ചു.