പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു
തൃശൂർ : തൃശൂർ നിവാസികളുടെ ദീർഘകാലത്തെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന് കാരണം ജനങ്ങൾ സമ്മാനിച്ച തുടർഭരണമാണെന്ന് അദ്ദേഹം പറഞ്ഞു. പല പദ്ധതികളെയും പോലെ പാതിയിൽ മന്ദീഭവിക്കുന്ന സ്ഥിതി പുത്തൂർ സുവോളജിക്കൽ പാർക്കിന് ഉണ്ടായില്ല. നാലു പതിറ്റാണ്ട് നീണ്ട ജനങ്ങളുടെ കാത്തിരിപ്പിനാണ് വിരാമമായത്.
നമ്മുടെ നാടിന് പല ദുരനുഭവങ്ങളുണ്ട്. ഒരു ഘട്ടത്തിൽ നന്നായി പോയ പ്രവർത്തനങ്ങൾ പിന്നീട് മന്ദീഭവിക്കുന്ന സാഹചര്യങ്ങൾ നിലവിലുണ്ട്. സുവോളജിക്കൽ പാർക്കിന് ആ ഗതി ഉണ്ടായില്ലെന്നത് ആശ്വാസകരം. നാല് പതിറ്റാണ്ടായി ഈ പദ്ധതി യാഥാർത്ഥ്യമാകാൻ ജനങ്ങൾ കാത്തിരിക്കുക ആയിരുന്നു. വൈലോപ്പിള്ളിയെ പോലെ നിരവധി പേരടെ ആഗ്രഹം ഇപ്പോൾ സ്ഥലീകരിക്കപ്പെട്ടു.
കിഫ്ബി കേരളത്തിൻ്റെ പശ്ചാത്തല വികസന രംഗത്ത് വലിയ സഹായം നൽകിയ സംവിധാനം. നമ്മുടെ നാടിൻ്റെ ആവശ്യങ്ങൾ നിറവേറ്റാൻ വിഭവശേഷി വച്ച് കഴിയാത്ത അവസ്ഥയുണ്ട്.വിഭവശേഷിക്ക് അനുസരിച്ച് പ്രവർത്തിച്ചാൽ കേരളം കാലാനുസൃതമായ പുരോഗതി നേടില്ല. വിദ്യാഭ്യാസ – ആരോഗ്യ രംഗങ്ങൾ അതിന് ഉദാഹരണങ്ങളാണ്. LDF 2016 ൽ അധികാരത്തി ത്തിൽ ഏറിയപ്പോൾ ഇവയെല്ലാം എങ്ങനെ മെച്ചപ്പെടുത്താം എന്നാണ് സർക്കാർ ആലോചിച്ചത്.

