Kerala

മണിപ്പൂരിലെ ജനതയ്ക്ക് അനുഭാവം പ്രകടിപ്പിച്ച് പ്രതിഷേധ സായാഹ്നം

എറണാകുളം : മണിപ്പൂരിലെ ജനതയ്ക്ക് അനുഭാവം പ്രകടിപ്പിച്ച് കുറ്റിപ്പുഴ ഇടവകയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. വൈകിട്ട് 6 30ന് ചെറുപുഷ്പ ദേവാലയത്തിൽ നിന്നും, മണിപ്പൂരിലെ ദുരിതം അനുഭവിക്കുന്ന ക്രൈസ്തവർക്കും മറ്റ് സഹോദരങ്ങൾക്കും ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് മെഴുകുതിരി കത്തിച്ച് കുന്നുകരയിലേക്ക് പ്രതിഷേധ റാലി സംഘടിപ്പിച്ചു ഇടവക വികാരി റവ.ഫാ ജോഷി വേഴപ്പറമ്പിൽ, ഫാ. അഖിൽ ഇടശ്ശേരി എന്നിവർ റാലിക്ക് നേതൃത്വം നൽകി. തുടർന്ന് കുന്നുകര ജംഗ്ഷനിൽ നടന്ന പൊതു സമ്മേളനം . ഇടവക വികാരി റവ. ഫാ ജോഷി വേഴപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു..സെൻട്രൽ കമ്മിറ്റി ചെയർമാൻ ശ്രീ പോളി തെക്കൻ, ഫാ. അഖിൽ ഇടശ്ശേരി,കുന്നുകര ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറായ ശ്രീ ഷിബി പുതുശ്ശേരി,ആന്റു തേക്കാനത്ത്,ശ്രീമതി ബീന ജോസ്, ജിജി സൈമൺ മഞ്ഞളി ഇട്ടിക്കുരു, സൈജു പുതുശ്ശേരി, റോസിലി ജോർജ് തുടങ്ങിയവർ ആശംസകൾ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *