BreakingCrimeKerala

യുവനടി ഉൾപ്പെട്ട കവർച്ചാ കേസ്.ഡോക്ടർക്കെതിരെ ബലാൽസംഗ പരാതി

കൊച്ചി: എറണാകുളത്തു യുവനടി ഉൾപ്പെട്ട കവർച്ചാ കേസിൽ പുതിയ വഴിത്തിരിവ്. യുവ ഡോക്ടർക്കെതിരെ ബലാൽസംഗ പരാതി നൽകി നടിയുടെ ബന്ധു.. കൊച്ചി ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.ഡോക്‌ടർക്കെതിരെ പീഡനപരാതിയിൽ പൊലീസ് കേസെടുത്തു. നടി അതുല്യയുടെ ബന്ധുവാണ് പരാതി നൽകിയത്  ഡോക്‌ടർ ജോൺസൺ കെ വർഗ്ഗീസിനെതിരെയാണ് കേസ് എടുത്തത്. മദ്യവും മയക്ക് മരുന്നും നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിച്ചു എന്നായിരുന്നു പരാതി.
അതേസമയം യുവ ഡോക്ടറെ മർദിച്ച കേസില്‍ അതുല്യ ഇന്നലെ അറസ്റ്റിലായിരുന്നു. ചികിത്സിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയായിരുന്നു ആക്രമണം. അഭിഭാഷകയായും യുവനടിയുമായ അതുല്യ ചന്ദ്രനാണ് അറസ്റ്റിലായിത്. കേസിൽ അതുല്യ ഉൾപ്പെടെ പന്ത്രണ്ട് പ്രതികളാണുള്ളത്. അതുല്യയടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. ഡോക്ടറെ ആക്രമിച്ചത് ഈ മാസം രണ്ടിനാണ്. മൂന്ന് ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു എന്നാണ് പരാതി.

ഡീയസ് ഈറേ’ എന്ന ചിത്രത്തിലൂടെയാണ് അതുല്യ ചന്ദ്ര ശ്രദ്ധനേടുന്നത്. മലയാളത്തിൽ ‘ഗാനഗന്ധർവ്വൻ’, ‘ഉയിർ’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതുല്യ ചന്ദ്രന്റെ അമ്മയുടെ സഹോദരിക്ക് രോഗമാണെന്ന് അറിയിച്ചാണ് മുൻപരിചയമുള്ള ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയത്. അവിടെവെച്ച് ഡോക്ടറെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് മൊബൈൽ ഫോണുകൾ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറിലെ ആരോപണം. ആകെ 12 പേർ പ്രതിപ്പട്ടികയിലുണ്ട്. ഇതിൽ ബിബിൻ പെരുമ്പള്ളി ഒന്നാം പ്രതിയും അതുല്യ ചന്ദ്ര മൂന്നാം പ്രതിയുമാണ്. ബാക്കിയുള്ള പ്രതികളെ കണ്ടാൽ തിരിച്ചറിയാമെന്ന് ഡോക്ടർ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *