രാഹുൽ ഗാന്ധി കോട്ടക്കലിൽ
കോട്ടക്കൽ : രാഹുൽ ഗാന്ധി കോട്ടക്കലിൽ എത്തി.രണ്ടാഴ്ചത്തെ ചികിത്സക്കായിട്ടാണ് കോൺഗ്രസ് നേതാവ് ശ്രീ. രാഹുൽ ഗാന്ധി കോട്ടക്കൽ ആര്യ വൈദ്യ ശാലയിൽ എത്തിയത്.ആര്യ വൈദ്യ ശാല മാനേജിങ് ട്രസ്റ്റീ യും പ്രധാന വൈദ്യനുമായ പി. മാധവൻകുട്ടി അദ്ദേഹത്തെ പൂക്കൾ നൽകി സ്വീകരിച്ചു. രാഹുൽ ഗാന്ധി ക്ക് ഒപ്പം കെ. സി. വേണുഗോപാൽ എംപി,എ. പി. അനിൽ കുമാർ എം. എൽ. എ എന്നിവരും ഉണ്ടായിരുന്നു. അടുത്ത ആഴ്ച പ്രിയങ്ക ഗാന്ധി കോട്ടക്കലിൽ ചികിത്സക്ക് വരാനിടയുണ്ടെന്ന് റിപ്പോർട്ടുണ്ട്.

