പുതിയ ബാറുകൾക്ക് ലൈസൻസ്.വിശദീകരണവുമായി എക്സൈസ് കമ്മീഷണർ
തിരുവനന്തപുരം: പുതിയ ബാറുകൾക്ക് ലൈസൻസ് നൽകിയ സംഭവത്തിൽ വിശദീകരണവുമായി എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും, മന്ത്രി രേഖാ മൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്നും സീറാം സാംബശിവറാവു ട്വന്റിഫോറിനോട് സ്ഥിരീകരിച്ചു. എക്സൈസ് മന്ത്രിക്ക് വിശദമായ റിപ്പോർട്ട് ഉടൻ കൈമാറുമെന്നും സീറാം സാംബശിവറാവു പറഞ്ഞു.
ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്ന ആളാണ് താൻ. സദ്ഭരണമാണ് തന്റെ മുഖ്യ ലക്ഷ്യം. വേണ്ടി പ്രവർത്തിക്കുമ്പോൾ ആരോപണ വിധേയനാകാം. മന്ത്രിയുമായി യാതൊരു പ്രശ്നങ്ങളും ഇല്ലെന്നും മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അനാവശ്യ വേഗം കാണിച്ചിട്ടില്ലെന്നും സീറാം സാംബശിവറാവു പ്രതികരിച്ചു.
നിയമപ്രകാരമാണ് എല്ലാ കാര്യങ്ങളും ചെയ്തത്. നിയമത്തിൽ വിശ്വസിക്കുന്ന ആളാണ് താൻ, നിലവിലുള്ള നിയമത്തിനനുസരിച്ച് മാത്രമാണ് കാര്യങ്ങൾ ചെയ്തത്. അനാവശ്യമായ വാർത്തകൾ തന്നെ വേട്ടയാടുന്നുണ്ട്. മന്ത്രിക്ക് വിശദമായ റിപ്പോർട്ട് ഉടൻ കൈമാറുമെന്നും സീറാം സാംബശിവറാവു വ്യക്തമാക്കി.

