മാവേലിയെ വരവേറ്റ് അൽ അസ്ഹർ
തൊടുപുഴ : ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ ക്യാമ്പസായ അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ സിനു കീഴിലുള്ള 11 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓണാഘോഷം നടന്നു. സ്കൂൾതലം മുതൽ കോളേജ്കൾ ഉൾപ്പെടെ സ്ഥാപനങ്ങളിൽ വിവിധങ്ങളായ പരിപാടികളോടെയാണ് ഓണാഘോഷം നടത്തപ്പെട്ടത്.ഓണപ്പൂക്കളവും ഓണക്കളികളും ഓണപ്പാട്ടും ഓണസദ്യയുമൊക്കെയായി വിദ്യാർത്ഥികളും അധ്യാപകരും കേരളത്തിന്റെ തനത് ശൈലിയിൽ വസ്ത്രധാരണം നടത്തിയപ്പോൾ ക്യാമ്പസിന് ആകെ ഉത്സവപ്രതീതി നൽകി.

