ഓൺലൈൻ ലോൺ ആപ്പുകളിൽ കുടുങ്ങി മലയാളി
കൊച്ചി: ഓൺലൈൻ ലോൺ ആപ്പുകൾ മലയാളികളുടെ സമാധാനം തകർക്കാൻ തുടങ്ങിയിരിക്കുന്നു.. എളുപ്പത്തിൽ പണം ലഭിക്കും എന്ന ഒറ്റക്കാരണത്താൽ ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവർ ഒത്തിരിയാണ്.കടമക്കുടിയിലെ നാലംഗകുടുംബത്തെ മരിച്ചതിന് ശേഷവും വെറുതെ വിടാതെ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകാര്‍. കുട്ടികളടക്കം നാലുപേരുടെ കൂട്ടമരണത്തിന്റെ ദുഃഖത്തിനിടെയും ഓണ്‍ലൈന്‍ ആപ്പുകാര്‍ മരിച്ച യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതും ഭീഷണിസന്ദേശം അയക്കുന്നതും തുടരുന്നതായി ബന്ധുക്കൾ പറയുന്നു. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയുമായാണ് ബന്ധുക്കള്‍ക്ക് ഭീഷണിസന്ദേശം വാട്‌സാപ്പില്‍ ലഭിച്ചത്.
മരിച്ച യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും എത്രയുംവേഗം പണം അടയ്ക്കാന്‍ പറയണമെന്ന സന്ദേശവുമാണ് ബന്ധുക്കളുടെ വാട്‌സാപ്പില്‍വന്നിട്ടുള്ളത്. ചിലര്‍ക്ക് ഹിന്ദിയിലുള്ള ഒരു ഓഡിയോ സന്ദേശവും ലഭിച്ചിട്ടുണ്ട്. പലനമ്പറുകളില്‍നിന്നാണ് സന്ദേശങ്ങള്‍ വരുന്നതെന്നും ഇതിനെതിരേ എത്രയുംവേഗം നടപടിവേണമെന്നുമാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.ശക്തമായ നിയമ നടപടികൾ ആണ് ഇനി ആവശ്യം.

