KeralaOthers

അനുപമയെ മാറ്റാൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ല. തനിക്ക് യാതൊരു പരാതിയുമില്ല.സി പി ജോണ്‍



തിരുവനന്തപുരം : അനുപമ മികച്ച ഉദ്യോഗസ്ഥയാണെന്ന് മന്ത്രി സി പി ജോണ്‍. അനുപമയെ മാറ്റാൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും തനിക്ക് യാതൊരു പരാതിയുമില്ലെന്നും സി പി ജോണ്‍ പ്രതികരിച്ചു. അനുപമയുടെ മാറ്റം സ്വാഭാവികമാണെന്നും സി പി ജോൺ.
തിരുവനന്തപുരം: ഗതാഗത സെക്രട്ടറി ടി വി അനുപമയെ മാറ്റിയതിന് പിന്നിൽ താനല്ലെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. അനുപമ മികച്ച ഉദ്യോഗസ്ഥയെന്നും ഒരു പരാതിയും ഇല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസാണല്ലോ ഉദ്യോഗസ്ഥരെ മാറ്റുന്നത്. അനുപമയുടെ മാറ്റം സ്വാഭാവിക നടപടികളുടെ ഭാഗമെന്നും സി പി ജോണ്‍ വിശദീകരിച്ചു. ഇന്നലെയാണ് ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്നും ടി വി അനുപമയെ തദ്ദേശ സെക്രട്ടറിയാക്കിയത്.

ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിൻ്റെ ഓഫീസുമായുള്ള ഭിന്നതയെ തുടർന്നാണ് മാറ്റം എന്നായിരുന്നു പുറത്തുവന്ന വിവരം. മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസത്തിൽ ഗതാഗത കമ്മീഷണർ നാഗരാജുവിനെ നേരത്തെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സെക്രട്ടറി അനുപമയെയും മാറ്റിയത്. കേന്ദ്ര സർവീസിൽ ഡപ്യൂട്ടേഷൻ കഴിഞ്ഞ് തിരികെയെത്തിയ ഡി ബാലമുരളിയാണ് ഗതാഗത വകുപ്പിൻ്റെ പുതിയ സെക്രട്ടറി. ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പാണ് ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ച് ഉത്തരവിറക്കിയത്. അനുപമയെ തദ്ദേശ സ്വയംഭരണ സെക്രട്ടറിയായാണ് മാറ്റിനിയമിച്ചത്. കൂടാതെ ഗതാഗത വകുപ്പിന്റെ (ഏവിയേഷൻ, മെട്രോ, റെയിൽവേ) മുഴുവൻ സമയ അധിക ചുമതലയും ഇവർ വഹിക്കും. ഡി. ബാലമുരളിക്ക് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും ഏവിയേഷൻ, മെട്രോ, റെയിൽവേ ഒഴികെയുള്ള ഗതാഗത വകുപ്പിന്റെ അധിക ചുമതലയും കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ പദവിയും നൽകി. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ. ശർമ്മിള മേരി ജോസഫിനെ ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലകളിൽ നിന്ന് ഒഴിവാക്കി

Leave a Reply

Your email address will not be published. Required fields are marked *