ജർമൻ പരീക്ഷയുടെ പേരിൽ വൻ തട്ടിപ്പ്
ജർമൻ പരീക്ഷാതീയതി ലഭിക്കുക എന്നത് വലിയ വെല്ലുവിളിയായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ പരീക്ഷാതീയതി എടുത്തു കൊടുക്കുന്ന ഏജൻസികളും വ്യാപകമായിക്കഴിഞ്ഞു
ചെന്നൈ. മലയാളി വിദ്യാർഥികൾ കൂട്ടത്തോടെ ജർമനിയിലേക്ക് പലായനം ചെയ്യാനൊരുങ്ങുന്നു .ജർമനിയിൽ എത്തണമെങ്കിൽ ജർമൻ ഭാഷ ജയിക്കേണ്ടത് നിർബന്ധമാണ്. A1, A2,B1,B2 പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിൽ വ്യാപകമായി.ജർമൻ പരീക്ഷാതീയതി ലഭിക്കുക എന്നത് വലിയ വെല്ലുവിളിയായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ പരീക്ഷാതീയതി എടുത്തു കൊടുക്കുന്ന ഏജൻസികളും വ്യാപകമായിക്കഴിഞ്ഞു. എന്നാൽ ഈ ഏജൻസികൾ പലപ്പോഴും തട്ടിപ്പാണ് നടത്തുന്നതെന്നു വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഇത്തരത്തിൽ പരീക്ഷാതീയതി എടുക്കുന്നതിനായി പണം അടച്ച ശേഷം തട്ടിപ്പിനിരയായി പണം നഷ്ടപ്പെടുന്ന മലയാളികളുടെ എണ്ണം പെരുക്കുകയാണ്. ചെന്നൈ ബാംഗ്ലൂർ കൊച്ചി എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ച് ഇത്തരം തട്ടിപ്പുകൾ നടത്തുന്നതാണ് സൂചന.

