ജീവൻ രക്ഷ മരുന്നുകളില്ലാതെ ഗാസ
ഗാസ: യുദ്ധം കടുത്തതോടെ ഗാസയിലെ ജീവിതം ദുസ്സഹമാകുന്നു.ജീവൻരക്ഷ മരുന്നുകൾ പോലും കിട്ടാനില്ലാത്ത അവസ്ഥയാണെന്നാണ് സൂചനകൾ. വരുംദിവസങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമാകാനാണ് സാധ്യത. ഇസ്രായേൽ ആക്രമണം ശക്തമാക്കിയതോടെ 10000 കണക്കിന് പേരാണ് ഗാനം മാത്രം പലായനം ചെയ്തു കൊണ്ടിരിക്കുന്നത്. അമേരിക്ക ഉൾപ്പെടെയുള്ള വൻശക്തികൾ ഇസ്രായേലിന് പരസ്യ പിന്തുണ നൽകുകയും ആയുധങ്ങൾ ഉൾപ്പെടെ എത്തിച്ചു നൽകുകയും ചെയ്യുന്ന സാഹചര്യത്തിൽ യുദ്ധം ശക്തിയായി തുടരുമെന്ന് ഉറപ്പായി കഴിഞ്ഞു. റഷ്യ ഉൾപ്പെടെയുള്ള ശക്തികൾ പലസ്തീന് പിന്തുണ നൽക്കുന്നു. യുദ്ധം നീണ്ടു പോകുന്നതോടെ ക്രൂഡോയിൽ ഉൾപ്പെടെ വലിയതോതിൽ വില വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്.

