CBSE ഇന്റർ സ്കൂൾ ആർട്സ് ഫെസ്റ്റ് ‘ആർട്ടോറിയം’
തൊടുപുഴ :ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എഡ്യൂക്കേഷൻ -IAME സെൻട്രൽ സോൺ സംഘടിപ്പിച്ച CBSE ഇന്റർ സ്കൂൾ ആർട്സ് ഫെസ്റ്റ് ‘ആർട്ടോറിയം’ പെരുമ്പിള്ളിച്ചിറ അൽ അസ്ഹർ പബ്ലിക് സ്കൂളിൽ വിപുലമായ പരിപാടികളോടെ നടന്നു. IAME സ്റ്റേറ്റ് സെക്രട്ടറി ടി. കെ അബ്ദുൽ കരീം സഖാഫി ഉദ്ഘാടന കർമ്മം നിർവഹിച്ചു 15 ഓളം സ്റ്റേജുകളിലായി 136ൽ പരം വിവിധങ്ങളായ പരിപാടികളിലൂടെ 1000 ൽ അധികം കുട്ടികൾക്ക് അവരുടെ കഴിവുകൾ മാറ്റുരക്കാൻ അൽ അസ്ഹർ പബ്ലിക് സ്കൂൾ വേദിയായി.ദഫ് മുട്ട്, മാപ്പിളപ്പാട്ട്, സംഘഗാനം, കഥപ്രസംഗം, ഓയിൽ പെയിന്റിംഗ്, കവിതാ രചന, പ്രസംഗം തുടങ്ങിയവ ശ്രദ്ധേയമായ ഇനങ്ങളായിരുന്നു. അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഹാജി കെ എം മൂസ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ. കെ എം അബ്ദുൽ റഷീദ്, ( പ്രിൻസിപ്പൽ കൗൺസിൽ ചെയർമാൻ-IAME), ജുനൈദ് സഖാഫി (പ്രിൻസിപ്പൽ കൗൺസിൽ സെക്രട്ടറി- IAME), ശ്രീ.നൗഷാദ് കാസിം (ജനറൽ കൺവീനർ -IAME & പ്രിൻസിപ്പൽ ഓഫ് അൽ അസ്ഹർ പബ്ലിക് സ്കൂൾ ), ശ്രീ. അസീസ് പാണ്ട്യരിപ്പള്ളി (മാനേജർ, അറഫ പബ്ലിക് സ്കൂൾ ) എന്നിവർ സംസാരിച്ചു. ആദ്യ മൂന്നു സ്ഥാനങ്ങൾ യഥാക്രമം ബ്ലോസ്സം ഇന്റർനാഷണൽ സ്കൂൾ പാനിപ്ര, ദാറുൽ ഫത്തഹ് പബ്ലിക് സ്കൂൾ കുന്നം, അൽ അസ്ഹർ പബ്ലിക് സ്കൂൾ പെരുമ്പിള്ളിച്ചിറ എന്നീ സ്കൂളുകൾ കരസ്ഥമാക്കി.സമാപന ചടങ്ങിൽ അൽഅസ് ഹർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അഡ്വ. കെ എം മിജാസ് വിജയികളെ ആശംസിക്കുകയും പുരസ്കാരങ്ങൾ സമ്മാനിക്കുകയും ചെയ്തു. 2nd റണ്ണർ അപ്പ് ട്രോഫി കരസ്ഥമാക്കി ഏവർക്കും അഭിമാനിക്കാവുന്ന മുഹൂർത്തം കാഴ്ചവെച്ച അൽ അസ്ഹർ പബ്ലിക് സ്കൂളിലെ കുട്ടികളെയും അവർക്ക് പരിശീലനം നൽകിയ അധ്യാപകരെയും, പിന്തുണയും നൽകിയ രക്ഷിതാക്കളെയും അൽ അസ്ഹർ മാനേജ്മെന്റ്, പ്രിൻസിപ്പൽ നൗഷാദ് കാസ്സിം, കൺവീനർ ലൈല എം എ എന്നിവർ അഭിനന്ദിച്ചു.

